MCBQ app icon Malayalam Catholic Bible Quiz
Mark Chapter 12 New Testament 20 Questions

Mark Chapter 12 — Bible Quiz in Malayalam മർക്കോസ് 12-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 12, based on the POC Bible Malayalam edition. The app has all 51 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ തോട്ടം നട്ടുപിടിപ്പിച്ച ശേഷം അത് സംരക്ഷിക്കാനായി ചെയ്ത നാല് കാര്യങ്ങളിൽ മൂന്നാമത്തെത് എന്ത്?

A. വേലി കെട്ടി
B. മുന്തിരിചക്ക് സ്ഥാപിച്ചു
C. ഗോപുരം പണിതു
D. കൃഷിക്കാരെ ഏൽപ്പിച്ചു
Show Answer
Correct Answer C. ഗോപുരം പണിതു
Question 2 of 20

മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ തോട്ടം ആരെ ഏൽപ്പിച്ചിട്ടാണ് അവിടെ നിന്നു പോയത്?

A. വേലക്കാരെ
B. കൃഷിക്കാരെ
C. തോട്ടം പണിക്കാരെ
D. തോട്ടം കാവൽക്കാരെ
Show Answer
Correct Answer B. കൃഷിക്കാരെ
Question 3 of 20

മുന്തിരി തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയിൽ ഉടമസ്ഥൻ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചത് എന്തിന്?

A. മുന്തിരി ഫലം ശേഖരിക്കാൻ
B. മുന്തിരി ശേഖരിക്കാൻ
C. ഫലംശേഖരിക്കാൻ
D. മുന്തിരിഫലത്തിൽ നിന്ന് തന്റെ ഓഹരി ശേഖരിക്കാൻ
Show Answer
Correct Answer D. മുന്തിരിഫലത്തിൽ നിന്ന് തന്റെ ഓഹരി ശേഖരിക്കാൻ
Question 4 of 20

മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഓഹരി ശേഖരിക്കാനായി ആദ്യം അയച്ച ഭൃത്യനെ കൃഷിക്കാർ എന്ത് ചെയ്തു?

A. അവനെ പിടിച്ച് അടിക്കുകയും വെറുംകയ്യോടെ പറഞ്ഞയക്കുകയും ചെയ്തു
B. അവനെ കുത്തി പരിക്കേൽപ്പിച്ചു
C. അവനെ സ്നേഹത്തോടെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്തു
D. തോട്ടത്തിൽ കയറാൻ അനുവദിക്കാതെ അവനെ ഓടിച്ചുവിട്ടു
Show Answer
Correct Answer A. അവനെ പിടിച്ച് അടിക്കുകയും വെറുംകയ്യോടെ പറഞ്ഞയക്കുകയും ചെയ്തു
Question 5 of 20

മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഓഹരി ശേഖരിക്കാനായി രണ്ടാമത് അയച്ച ഭൃത്യനെ കൃഷിക്കാർ എന്ത് ചെയ്തു?

A. അവനെ പിടിച്ച് അടിക്കുകയും വെറുംകയ്യോടെ പറഞ്ഞയക്കുകയും ചെയ്തു
B. അവനെ സ്നേഹത്തോടെ സ്വീകരിച്ച് ഉപകരിച്ചു
C. തലയ്ക്ക് പരിക്കേൽപ്പിക്കുകയും അപമാനിച്ചയക്കുകയും ചെയ്തു
D. ഇതൊന്നുമല്ല
Show Answer
Correct Answer C. തലയ്ക്ക് പരിക്കേൽപ്പിക്കുകയും അപമാനിച്ചയക്കുകയും ചെയ്തു
Question 6 of 20

മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഓഹരി ശേഖരിക്കാനായി എത്രാമതായി അയച്ച ഭൃത്യനെയാണ് കൃഷിക്കാർ കൊന്നുകളഞ്ഞത്?

A. മൂന്നാമതായി
B. രണ്ടാമതായി
C. നാലാമതായി
D. ഇതൊന്നുമല്ല
Show Answer
Correct Answer A. മൂന്നാമതായി
Question 7 of 20

മുന്തിരിത്തോട്ടമുടമസ്ഥൻ ഓഹരി ശേഖരിക്കാനായി എല്ലാം ഭൃത്യരെയും അയച്ചു കഴിഞ്ഞപ്പോൾ ഒരുവൻ മാത്രം അവശേഷിച്ചു എന്ന് മാർക്കോസ് രേഖപ്പെടുത്തുന്നു. അവൻ ആര്?

A. നാലാമത്തെ ഭൃത്യൻ
B. തന്റെ സേവകൻ
C. പടയാളി
D. തന്റെ പ്രിയപുത്രൻ
Show Answer
Correct Answer D. തന്റെ പ്രിയപുത്രൻ
Question 8 of 20

മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവസാനം ഓഹരി ശേഖരിക്കാനായി തന്റെ പുത്രനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചത് എന്തു പറഞ്ഞു കൊണ്ടാണ്?

A. അവൻ പോയാൽ പ്രശ്നമുണ്ടാകില്ല
B. എന്റെ പുത്രനെ അവർ മാനിക്കും
C. എന്റെ പുത്രനായതുകൊണ്ട് അവർ മാനിക്കും
D. എന്റെ പുത്രനെ അവർ മാനിച്ചേക്കും
Show Answer
Correct Answer B. എന്റെ പുത്രനെ അവർ മാനിക്കും
Question 9 of 20

ആര് ആരെ പറ്റി പറഞ്ഞു: "ഇവനാണ് അവകാശി,ഇവനെ നമുക്ക് കൊന്നുകളയാം അവകാശം നമ്മുടേതാകും."

A. കൃഷിക്കാർ ഭൃത്യനെ പറ്റി
B. കർഷകൻ ഉടമയെ പറ്റി
C. കർഷകൻ മറ്റുള്ളവരെപ്പറ്റി
D. കൃഷിക്കാർ മുന്തിരിത്തോട്ടം ഉടമസ്ഥന്റെ മകനെ പറ്റി
Show Answer
Correct Answer D. കൃഷിക്കാർ മുന്തിരിത്തോട്ടം ഉടമസ്ഥന്റെ മകനെ പറ്റി
Question 10 of 20

തന്റെ പുത്രനെ പോലും കൃഷിക്കാർ കൊന്ന് കളഞ്ഞു എന്ന് മനസ്സിലാക്കി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ എന്താണ് തുടർന്ന് ചെയ്തത്?

A. അവൻ വന്നു ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏൽപ്പിച്ചു
B. അവൻ വന്നു കൃഷിക്കാരെ നശിപ്പിച്ചു
C. അവൻ കൃഷിക്കാരെ നശിപ്പിച്ച് തോട്ടം അഗ്നിക്കിരയാക്കി
D. ഇതൊന്നുമല്ല
Show Answer
Correct Answer A. അവൻ വന്നു ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏൽപ്പിച്ചു
Question 11 of 20

പൂരിപ്പിക്കുക: "പണിക്കാർ ഉപേക്ഷിച്ച കല്ലുതന്നെ---------------------------ആയി തീർന്നു. "

A. പാറ
B. മൂലക്കല്ല്
C. അടിസ്ഥാനകല്ല്
D. സർവ്വേകല്ല്
Show Answer
Correct Answer B. മൂലക്കല്ല്
Question 12 of 20

ഇത് കർത്താവിന്റെ പ്രവർത്തിയാണ്. നമ്മുടെ ദൃഷ്ടിയിൽ ഇത് അത്ഭുതകരമായിരിക്കുന്നു. കർത്താവിന്റെ പ്രവർത്തി ഏത്?

A. പണിക്കാരെ നശിപ്പിച്ചത്
B. കൃഷിക്കാരെ പുറത്താക്കിയത്
C. പണിക്കാർ ഉപേക്ഷിച്ച കല്ല് തന്നെ മൂലക്കല്ലായി തീർന്നത്
D. ഇതൊന്നുമല്ല
Show Answer
Correct Answer C. പണിക്കാർ ഉപേക്ഷിച്ച കല്ല് തന്നെ മൂലക്കല്ലായി തീർന്നത്
Question 13 of 20

പണിക്കാർ ഉപേക്ഷിച്ച കല്ല് തന്നെ മൂലക്കല്ലായി തീർന്നു. ഇത് കർത്താവിന്റെ പ്രവർത്തിയാണ്. യേശു ഇപ്രകാരം അരുളി ചെയ്തത് ഏതു ഉപമ അരുളിചെയ്ത ശേഷമാണ്?

A. കൃഷിക്കാരുടെ ഉപമ
B. മുന്തിരിതോട്ടത്തിന്റെ ഉപമ
C. വിത്തിന്റെ ഉപമ
D. മുന്തിരിതോട്ടത്തിലെ കൃഷിക്കാരുടെ ഉപമ
Show Answer
Correct Answer D. മുന്തിരിതോട്ടത്തിലെ കൃഷിക്കാരുടെ ഉപമ
Question 14 of 20

മുന്തിരി തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറഞ്ഞതിനെ തുടർന്ന് യഹൂദർ യേശുവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവർ അവനെ വിട്ടുപോയത് എന്തുകൊണ്ട്?

A. അവർ ഭയപ്പെട്ടിരുന്നു
B. അവർക്ക് സമയമില്ലായിരുന്നു
C. ജനക്കൂട്ടത്തെ അവർ ഭയപ്പെട്ടത് കൊണ്ട്
D. പിറ്റേന്ന് സാപതമായതുകൊണ്ട് തിരക്കായിരുന്നു
Show Answer
Correct Answer C. ജനക്കൂട്ടത്തെ അവർ ഭയപ്പെട്ടത് കൊണ്ട്
Question 15 of 20

വാക്കിൽ കുടുക്കുന്നതിനുവേണ്ടി യേശുവിന്റെ അടുത്തേക്ക് യഹൂദർ അയച്ചത് ആരെ ആയിരുന്നു?

A. ഫരിസേയരെയും നിയമജ്ഞരെയും
B. പ്രമാണികളെയും നിയമജ്ഞരെയും
C. സേവകരെയും പടയാളികളെയും
D. ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും
Show Answer
Correct Answer D. ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും
Question 16 of 20

പൂരിപ്പിക്കുക : "നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം------------------------------സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങൾ അറിയുന്നു. "

A. ദൈവത്തിന്റെ വഴി
B. ദൈവത്തിന്റെ വചനം
C. ദൈവത്തിന്റെ വാക്ക്
D. ദൈവനാമം
Show Answer
Correct Answer A. ദൈവത്തിന്റെ വഴി
Question 17 of 20

ഫരിസേയരും ഹേറോദേസ് പക്ഷക്കാരും യേശുവിനെ വാക്കിൽ കുടുക്കാൻ ചോദിച്ച ചോദ്യം എന്ത്?

A. സീസറിന് നികുതി കൊടുക്കാമോ
B. സീസറിന് നികുതി കൊടുക്കുന്നത് തെറ്റാണോ
C. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതം ആണോ അല്ലയോ
D. സീസർ റോമിലെ ഭരണാധിപൻ ആണോ അല്ലയോ
Show Answer
Correct Answer C. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതം ആണോ അല്ലയോ
Question 18 of 20

ഫരിസേയരും ഹേറോദേസ് പക്ഷക്കാരും യേശുവിന്റെ അടുക്കൽ വന്ന് ആർക്കു നികുതി കൊടുക്കുന്നത് നിയമാനുസൃതം ആണോ എന്നാണ് ചോദിച്ചത്?

A. സീസറിന്
B. ഹേറെദോസിന്
C. പീലാത്തോസിന്
D. ചക്രവർത്തിക്ക്
Show Answer
Correct Answer A. സീസറിന്
Question 19 of 20

സീസറിന് നികുതി 4 നിയമാനുസൃതമാണോ എന്ന ചോദ്യവുമായി വന്ന ഫരിസ്യരെയും ഹേറോദേസ് പക്ഷക്കാരെയും യേശു കൊണ്ടുവരാൻ ആവശ്യപ്പെട്ടത് എന്ത്?

A. ഒരു നാണയം
B. ഒരു ചെമ്പ്തുട്ട്
C. ഒരു ദനാറാ
D. താലന്ത്
Show Answer
Correct Answer C. ഒരു ദനാറാ
Question 20 of 20

എന്തു മനസ്സിലാക്കിയ ശേഷമാണ് യേശു ഫരിസേയരോടും ഹേറോദേസ് പക്ഷക്കാരോടും ഒരു ദനാറാ എന്റെ അടുത്ത് കൊണ്ടുവരിക എന്ന് പറഞ്ഞത്?

A. അവരുടെ കാപട്യം
B. അവരുടെ സൂത്രം
C. അവരിലെ ദുഷ്ടത
D. അവരുടെ വഞ്ചന
Show Answer
Correct Answer A. അവരുടെ കാപട്യം
Malayalam Catholic Bible Quiz App

Practice the Full Mark Chapter 12 Quiz in the App

The website shows 20 questions. The app has all 51 — with score tracking, offline access, and daily reminders.

Download Free on Google Play