MCBQ app icon Malayalam Catholic Bible Quiz
Luke Chapter 10 New Testament 20 Questions

Luke Chapter 10 — Bible Quiz in Malayalam ലൂക്കാ 10-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 10, based on the POC Bible Malayalam edition. The app has all 60 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

വി ലൂക്കയുടെ സുവിശേഷത്തിൽ യേശു താൻ പോകാനിരുന്ന സ്ഥലങ്ങളിലേക്ക് സുവിശേഷ ദൗത്യവുമായി അയക്കുന്നതിനുവേണ്ടി എത്ര പേരെയാണ് തിരഞ്ഞെടുത്തത്?

A. 10 പേരെ
B. 12 പേരെ
C. 64 പേരെ
D. 72 പേരെ
Show Answer
Correct Answer D. 72 പേരെ
Question 2 of 20

വി ലൂക്കായുടെ സുവിശേഷത്തിൽ സുവിശേഷ ദൗത്യവുമായി 72 പേർ അയക്കപ്പെട്ടു. എത്ര പേർ വീതമായിട്ടാണ് അയക്കപ്പെട്ടത്?

A. രണ്ടുപേർ വീതം
B. മൂന്ന് പേർ വീതം
C. ഏഴു പേർ വീതം
D. എട്ടു പേർ വീതം
Show Answer
Correct Answer A. രണ്ടുപേർ വീതം
Question 3 of 20

72 പേരെ യേശു സുവിശേഷ ദൗത്യവുമായി അയച്ചത് എങ്ങോട്ടെല്ലാം ആയിരുന്നു?

A. പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
B. യേശു പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും
C. യേശു പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
D. നഗരങ്ങളിലേക്കും സമതലങ്ങളിലേക്കും
Show Answer
Correct Answer B. യേശു പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും
Question 4 of 20

കൊയ്ത്തിന് വേലക്കാരെ അയക്കാൻ ആരോട് പ്രാർത്ഥിക്കാനാണ് യേശു ആവശ്യപ്പെടുന്നത്?

A. ദൈവത്തോട്
B. ആകാശങ്ങളിലേക്കും സ്വർഗ്ഗത്തിലേക്കും നോക്കി
C. കൊയ്ത്തിന്റെ നാഥനോട്
D. വിളവിന്റെ നാഥനോട്
Show Answer
Correct Answer C. കൊയ്ത്തിന്റെ നാഥനോട്
Question 5 of 20

72 പേര് യേശു അയച്ചപ്പോൾ ചെന്നായ്ക്കളുടെ ഇടയിലേക്ക് ആരെ പോലെ അവരെ അയക്കുന്നു എന്നാണ് അരുളി ചെയ്തത്?

A. കുഞ്ഞാടുകളെ എന്നപോലെ
B. ചെമ്മരിയാടുകളെ എന്നപോലെ
C. രോമം കത്രിക്കാൻ നിൽക്കുന്ന ചെമ്മരിയാടുകളെപോലെ
D. ആട്ടിൻ കുട്ടികളെപ്പോലെ
Show Answer
Correct Answer A. കുഞ്ഞാടുകളെ എന്നപോലെ
Question 6 of 20

സുവിശേഷ ദൗത്യവുമായി അവരെ അയച്ചപ്പോൾ എന്തൊക്കെ കൊണ്ടുപോകരുത് എന്നാണ് യേശു അവരോട് ആവശ്യപ്പെട്ടത്?

A. മടിശീലയോ സഞ്ചിയോ വടിയോ
B. അപ്പമോ വാളോ വടിയോ
C. മടിശീലയോ സഞ്ചിയോ വാളോ
D. മടിശീലയോ സഞ്ചിയോ ചെരുപ്പോ
Show Answer
Correct Answer D. മടിശീലയോ സഞ്ചിയോ ചെരുപ്പോ
Question 7 of 20

72 പേരെ സുവിശേഷ ദൗത്യവുമായി അയച്ച യേശു അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യമേ എന്ത് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്?

A. ആ വീടിന് സമാധാനം എന്ന ആശംസിക്കണം
B. വീടിന്റെ കട്ടിളയിൽ കുരിശു വരക്കണം
C. സമാധാനം നിങ്ങളോട് കൂടെ എന്ന് പറയണം
D. സുവിശേഷം പ്രഘോഷിക്കണം
Show Answer
Correct Answer A. ആ വീടിന് സമാധാനം എന്ന ആശംസിക്കണം
Question 8 of 20

ക്രിസ്തു ശിഷ്യൻ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ ആശംസിക്കുന്ന സമാധാനം ആ വീട്ടിലുള്ള ആരിൽ കുടികൊള്ളും എന്നാണ് യേശു അരുളി ചെയ്യുന്നത്?

A. മാതാപിതാക്കളിൽ
B. കുട്ടികളിൽ
C. സമാധാനകാംക്ഷികളിൽ
D. സമാധാനത്തിന്റെ പുത്രനിൽ
Show Answer
Correct Answer D. സമാധാനത്തിന്റെ പുത്രനിൽ
Question 9 of 20

ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ നിങ്ങൾ ആശംസിക്കുന്ന സമാധാനം സമാധാനത്തിന്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ അവനിൽ കുടികൊള്ളും ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

A. ഇല്ലെങ്കിൽ അതവിടെ പ്രവേശിക്കുകയില്ല
B. ഇല്ലെങ്കിൽ അത് നിങ്ങളിലേക്ക് തിരിച്ചു പോരും
C. ഇല്ലെങ്കിൽ സമാധാനം പ്രവർത്തിക്കുകയില്ല
D. ആ സമാധാനം ശാപമാകും
Show Answer
Correct Answer B. ഇല്ലെങ്കിൽ അത് നിങ്ങളിലേക്ക് തിരിച്ചു പോരും
Question 10 of 20

സുവിശേഷപ്രഘോഷത്തിനായി അയക്കപ്പെട്ട ശിഷ്യന്മാരോട് എവിടെ ചുറ്റി നടക്കരുത് എന്നാണ് യേശു പറയുന്നത്?

A. നഗരംതോറും
B. പട്ടണങ്ങളിലൂടെ
C. സിനഗോഗ്
D. വീട്തോറും
Show Answer
Correct Answer D. വീട്തോറും
Question 11 of 20

സുവിശേഷ ദൗത്യവുമായി യേശു 72 പേരെ അയച്ചപ്പോൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് ഒരു വീട്ടിൽ തന്നെ വസിക്കുവാൻ യേശു ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

A. വേലക്കാരൻ തന്റെ കൂലിക്ക് അർഹനായത് കൊണ്ട്
B. ആ വീട് നിങ്ങൾക്കിണങ്ങിയത് ആയതുകൊണ്ട്
C. ആ വീട്ടിൽ സമാധാനത്തിന്റെ പുത്രൻ ഉള്ളതുകൊണ്ട്
D. ആ വീട് എന്റെ സമാധാനം വസിക്കുന്ന ഇടം ആയതുകൊണ്ട്
Show Answer
Correct Answer A. വേലക്കാരൻ തന്റെ കൂലിക്ക് അർഹനായത് കൊണ്ട്
Question 12 of 20

സുവിശേഷപ്രഘോഷത്തിന് ആയി ക്രിസ്തു ശിഷ്യൻ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോൾ എന്തു ഭക്ഷിക്കുവിൻ എന്നാണ് യേശു അരുളിചെയ്യുന്നത്?

A. അപ്പവും മാംസവും
B. വറുത്ത മീനും ബാർലിയപ്പവും
C. നിങ്ങൾക്ക് വിളമ്പുന്നത്
D. വിളമ്പുന്നത് എന്തും ഭക്ഷിക്കുക
Show Answer
Correct Answer C. നിങ്ങൾക്ക് വിളമ്പുന്നത്
Question 13 of 20

സുവിശേഷപ്രഘോഷത്തിന് ആയി ക്രിസ്തു ശിഷ്യൻ ഏതെങ്കിലും ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ അവിടെയുള്ള രോഗികളെ സുഖപ്പെടുത്തിയ ശേഷം അവരോട് എന്താണ് പറയേണ്ടത്?

A. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു
B. മേലിൽ പാപം ചെയ്യരുത്
C. സമാധാനം നിങ്ങളോട് കൂടെ
D. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു
Show Answer
Correct Answer D. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു
Question 14 of 20

എങ്ങനെയുള്ള നഗരത്തിൽ വച്ചാണ് നിങ്ങളുടെ കാലുകളിൽ പറ്റിയിട്ടുള്ള പൊടി പോലും അവർക്ക് എതിരെ തട്ടിക്കളയുവാൻ യേശു അനുശാസിക്കുന്നത്?

A. പാപാവസ്ഥയിലുള്ള നഗരത്തിൽ വച്ച്
B. സൊധോം ഗോമോറ പോലെയുള്ള നഗരങ്ങളിൽ വച്ച്
C. നിങ്ങളെ സ്വീകരിക്കാത്ത നഗരത്തിൽ വച്ച്
D. നിങ്ങൾക്കെതിരായിട്ടുള്ള നഗരത്തിൽ വച്ച്
Show Answer
Correct Answer C. നിങ്ങളെ സ്വീകരിക്കാത്ത നഗരത്തിൽ വച്ച്
Question 15 of 20

പൂരിപ്പിക്കുക: ആ ദിവസം ------------------------ സ്ഥിതി ഈ നഗരത്തിൻെറ തിനേക്കാൾ സഹനീയമായിരിക്കും?

A. ആ നഗരത്തിന്റെ
B. സോദോമിന്റെ
C. ടയിറിന്റെ
D. സമരിയായുടെ
Show Answer
Correct Answer B. സോദോമിന്റെ
Question 16 of 20

ആ ദിവസം സോദോമിന്റെ സ്ഥിതി ഏത് നഗരത്തിന്റെതിനേക്കാൾ സഹനിയമായിരിക്കും എന്നാണ് യേശു പറയുന്നത്?

A. ക്രിസ്തു ശിഷ്യനെ സ്വീകരിക്കാത്ത നഗരത്തിന്റെ
B. ടയിർ നഗരത്തിന്റെ
C. യൂദാ നഗരത്തിന്റെ
D. ഇതൊന്നുമല്ല
Show Answer
Correct Answer A. ക്രിസ്തു ശിഷ്യനെ സ്വീകരിക്കാത്ത നഗരത്തിന്റെ
Question 17 of 20

കൊറാസീനിലും ബദ്സൈദായിലും നടന്ന അത്ഭുതങ്ങൾ എവിടെ നടന്നിരുന്നെങ്കിലാണ് അവിടുത്തെ ജനങ്ങൾ പണ്ടേ തന്നെ പശ്ചാത്താപിക്കുമായിരുന്നു എന്ന് യേശു പറയുന്നത്?

A. ടൈറിലും സീദോനിലും
B. യുദയായിലും ബദലഹമിലും
C. അസീറിയയിലും ബാബിലോണിലും
D. എഫ്രായിമിലും എത്യോപ്യയിലും
Show Answer
Correct Answer A. ടൈറിലും സീദോനിലും
Question 18 of 20

കൊറാസീനിലും ബദ്സയ്ദായിലും നടന്ന അത്ഭുതങ്ങൾ ടൈറിലും സീദോനിലും നടന്നിരുന്നെങ്കിൽ അവിടത്തെ ജനങ്ങൾ എങ്ങനെ പണ്ടേ തന്നെ പശ്ചാത്താപം പ്രകടിപ്പിക്കുമായിരുന്നു എന്നാണ് യേശു പറയുന്നത്?

A. ചാക്കുടുത്തും ചാരത്തിൽ ഇരുന്നും
B. ചാക്കുടുത്തും ചാരം പൂശിയും
C. നോമ്പ് നോക്കിയും ഉപവാസം എടുത്തും
D. ഇങ്ങനെയൊന്നുമല്ല
Show Answer
Correct Answer B. ചാക്കുടുത്തും ചാരം പൂശിയും
Question 19 of 20

തന്നെ നിരസിക്കുന്നവൻ ആരെ നിരസിക്കുന്നു എന്നാണ് യേശു അരുളി ചെയ്യുന്നത്?

A. തന്നെ അയച്ചവനെ
B. തന്റെ സമാധാനത്തെ
C. പരിശുദ്ധാത്മാവിനെ
D. തന്റെ പിതാവിനെ
Show Answer
Correct Answer A. തന്നെ അയച്ചവനെ
Question 20 of 20

"നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ നീ പാതാളത്തോളം താഴ്ത്തപ്പെടും." ആര് ആരെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്?

A. യേശു പീലാത്തോസിനെ കുറിച്ച്
B. യേശു നിയമജ്ഞരെ കുറിച്ച്
C. പുരോഹിത പ്രമുഖന്മാർ യേശുവിനെ കുറിച്ച്
D. യേശു കഫർണ്ണാമിനെ കുറിച്ച്
Show Answer
Correct Answer D. യേശു കഫർണ്ണാമിനെ കുറിച്ച്
Malayalam Catholic Bible Quiz App

Practice the Full Luke Chapter 10 Quiz in the App

The website shows 20 questions. The app has all 60 — with score tracking, offline access, and daily reminders.

Download Free on Google Play