MCBQ app icon Malayalam Catholic Bible Quiz
Luke Chapter 11 New Testament 20 Questions

Luke Chapter 11 — Bible Quiz in Malayalam ലൂക്കാ 11-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 11, based on the POC Bible Malayalam edition. The app has all 65 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

യേശു കർതൃ പ്രാർത്ഥന പഠിപ്പിച്ചത് ആരെയാണ്?

A. ജനങ്ങളെ
B. ശിഷ്യന്മാരെ
C. നീതിമാന്മാരെ
D. പാപികളെ
Show Answer
Correct Answer B. ശിഷ്യന്മാരെ
Question 2 of 20

ശിഷ്യന്മാരെ കർതൃ പ്രാർത്ഥന പഠിപ്പിക്കുന്നതിന് മുമ്പ് യേശു എന്തെടുക്കുകയായിരുന്നു?

A. പ്രാർത്ഥിക്കുകയായിരുന്നു
B. ധ്യാനിക്കുകയായിരുന്നു
C. വിശ്രമിക്കുകയായിരുന്നു
D. പ്രസംഗിക്കുകയായിരുന്നു
Show Answer
Correct Answer A. പ്രാർത്ഥിക്കുകയായിരുന്നു
Question 3 of 20

യോഹന്നാൻ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക എന്നു പറഞ്ഞുകൊണ്ട് യേശുവിന്റെ അടുക്കൽ വന്നത് ആര്?

A. പത്രോസ്
B. ശിഷ്യന്മാർ
C. ശിഷ്യപ്രമുഖൻ
D. ശിഷ്യന്മാരിൽ ഒരുവൻ
Show Answer
Correct Answer D. ശിഷ്യന്മാരിൽ ഒരുവൻ
Question 4 of 20

കർതൃ പ്രാർത്ഥനയിൽ പൂജിതമാകണമേ എന്ന് അപേക്ഷിക്കുന്നത് എന്ത്?

A. പിതാവിന്റെ നാമം
B. ദൈവരാജ്യം
C. ദൈവഹിതം
D. പിതാവിന്റെ ഇഷ്ടം
Show Answer
Correct Answer A. പിതാവിന്റെ നാമം
Question 5 of 20

യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ രണ്ടാമത്തെ അപേക്ഷ എന്താണ്?

A. ഞങ്ങളോട് ക്ഷമിക്കണമേ
B. അങ്ങയുടെ ഹിതം വരണമേ
C. കടങ്ങൾ ഇളക്കണമേ
D. അങ്ങയുടെ രാജ്യം വരേണമേ
Show Answer
Correct Answer D. അങ്ങയുടെ രാജ്യം വരേണമേ
Question 6 of 20

കർതൃ പ്രാർത്ഥനയിൽ ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ എന്ന് അപേക്ഷിക്കുന്നത് എന്ത്?

A. അന്നന്നു വേണ്ട ആഹാരം
B. ക്ഷമിക്കാനുള്ള കൃപ
C. പരിശുദ്ധാത്മാവിന്റെ ഫലദാനങ്ങൾ
D. ദൈവകൃപയ്ക്ക് വേണ്ടി
Show Answer
Correct Answer A. അന്നന്നു വേണ്ട ആഹാരം
Question 7 of 20

കർതൃ പ്രാർത്ഥനയിൽ എന്ത് ഞങ്ങളോട് ക്ഷമിക്കണമേ എന്നാണ് അപേക്ഷിക്കുന്നത്?

A. തെറ്റുകൾ
B. സഹോദരനോട് ചെയ്ത തെറ്റുകൾ
C. ഞങ്ങളുടെ പാപങ്ങൾ
D. പാപങ്ങളും കടങ്ങളും
Show Answer
Correct Answer C. ഞങ്ങളുടെ പാപങ്ങൾ
Question 8 of 20

ഞങ്ങളെ എന്തിൽ ഉൾപ്പെടുത്തരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്?

A. പ്രലോഭനത്തിൽ
B. പരീക്ഷയിൽ
C. പരീക്ഷണത്തിൽ
D. സാത്താന്റെ തന്ത്രങ്ങളിൽ
Show Answer
Correct Answer A. പ്രലോഭനത്തിൽ
Question 9 of 20

പ്രാർത്ഥനയെ പറ്റി പഠിപ്പിക്കാൻ യേശു പറഞ്ഞ ഉപമയിൽ അർദ്ധരാത്രിയിൽ ഒരുവൻ തന്റെ സ്നേഹിതന്റെ അടുക്കൽ വന്ന് എത്ര അപ്പമാണ് വായ്പ ചോദിച്ചത്?

A. 10
B. 1
C. 7
D. 3
Show Answer
Correct Answer D. 3
Question 10 of 20

ഒരുവൻ അർദ്ധരാത്രിയിൽ സ്നേഹത്തിന്റെ അടുക്കൽ വന്ന് അപ്പം ചോദിക്കുന്നതിന്റെ കാരണമെന്ന്?

A. സ്നേഹിതൻ യാത്രാമധ്യേ അവന്റെ അടുക്കൽ വന്നിരിക്കുന്നത് കൊണ്ട്
B. അവന്റെ അപ്പം തീർന്നു പോയതുകൊണ്ട്
C. അവന് അപ്പം ആവശ്യമായിരുന്നത് കൊണ്ട്
D. അവന്റെ മാവ് പുളിക്കാതിരുന്നത് കൊണ്ട്
Show Answer
Correct Answer A. സ്നേഹിതൻ യാത്രാമധ്യേ അവന്റെ അടുക്കൽ വന്നിരിക്കുന്നത് കൊണ്ട്
Question 11 of 20

അർദ്ധരാത്രിയിൽ അപ്പം ചോദിച്ചു വന്നവനോട് സ്നേഹിതൻ എഴുന്നേറ്റ് എനിക്ക് ഒന്നും തരാൻ സാധിക്കുകയില്ല എന്ന് പറയുന്നതിന്റെ കാരണങ്ങൾ എന്ത്?

A. കതകടച്ചു കഴിഞ്ഞു. കുഞ്ഞുങ്ങളും തന്റെ കൂടെ കിടക്കയിലാണ്
B. കതകടച്ചു ഇനി എഴുന്നേറ്റു വരാൻ സാധിക്കില്ല
C. കുഞ്ഞുങ്ങൾ ഉറങ്ങി
D. സ്നേഹിത എനിക്ക് എഴുന്നേറ്റ് ഒന്നും ചെയ്യാൻ കഴിയുകയില്ല, കാരണം കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്
Show Answer
Correct Answer A. കതകടച്ചു കഴിഞ്ഞു. കുഞ്ഞുങ്ങളും തന്റെ കൂടെ കിടക്കയിലാണ്
Question 12 of 20

അർദ്ധരാത്രിയിൽ അപ്പം ചോദിച്ചു വന്നവന് സ്നേഹിതൻ എന്ന പേരിൽ ഒന്നും കൊടുക്കുക ഇല്ലെങ്കിൽതന്നെ എന്തു നിമിത്തം അവന് വേണ്ടത് നൽകുമെന്നാണ് യേശു ചൂണ്ടിക്കാണിക്കുന്നത്?

A. സഹതാപം നിമിത്തം
B. പിണങ്ങരുത് എന്ന് വിചാരിച്ചു
C. ആത്മാവിനെ നഷ്ടപ്പെടാതിരിക്കാൻ
D. നിർബന്ധം നിമിത്തം
Show Answer
Correct Answer D. നിർബന്ധം നിമിത്തം
Question 13 of 20

ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്താൽ എന്തായിരിക്കും പ്രതിഫലം എന്നാണ് ഈശോ പറയുന്നത്?

A. ലഭിക്കും കണ്ടെത്തും ചിലപ്പോൾ തുറന്നു കിട്ടിയേക്കും
B. ലഭിക്കും കണ്ടെത്തും തുറന്നു കിട്ടും
C. ലഭിച്ചേക്കാം കണ്ടെത്തിയേക്കാം തുറന്നു കിട്ടിയേക്കാം
D. ഇതൊന്നുമല്ല
Show Answer
Correct Answer B. ലഭിക്കും കണ്ടെത്തും തുറന്നു കിട്ടും
Question 14 of 20

ജനക്കൂട്ടത്തിൽ ചിലർ യേശുവിനെ പരീക്ഷിക്കുവാനായി അവിടുത്തോട് ആവശ്യപ്പെട്ടത് എന്ത്?

A. സ്വർഗ്ഗത്തിൽ നിന്ന് ഒരു അടയാളം
B. അംഗീകാര മുദ്ര
C. അധികാര ദണ്ഡ്
D. രാജാക്കന്മാരിൽ നിന്നുള്ള അംഗീകാരപത്രം
Show Answer
Correct Answer A. സ്വർഗ്ഗത്തിൽ നിന്ന് ഒരു അടയാളം
Question 15 of 20

എങ്ങനെയുള്ള രാജ്യവും ഭവനവും നശിച്ചു പോകുമെന്നാണ് യേശു അരുളിചെയ്യുന്നത്?

A. ദുർബലമായ
B. പടയാളികൾ ഇല്ലാത്ത
C. അന്തചിദ്രമുള്ള
D. ഐക്യമില്ലാത്ത
Show Answer
Correct Answer C. അന്തചിദ്രമുള്ള
Question 16 of 20

സാത്താന്റെ രാജ്യത്തിന് നിലനിൽപ്പില്ലാത്തത് എപ്പോഴെന്നാണ് യേശു അറിയിക്കുന്നത്?

A. ഒരു കാലത്തും നിലനിൽപ്പില്ല
B. നന്മ പെരുകുമ്പോൾ
C. സാത്താൻ തനിക്ക് തന്നെ എതിരായി ഭിന്നിക്കുമ്പോൾ
D. പ്രകാശം പരക്കുമ്പോൾ
Show Answer
Correct Answer C. സാത്താൻ തനിക്ക് തന്നെ എതിരായി ഭിന്നിക്കുമ്പോൾ
Question 17 of 20

ദൈവകരം കൊണ്ടാണ് യേശു പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ അത് സൂചിപ്പിക്കുന്നത് എന്ത്?

A. ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നു കഴിഞ്ഞിരിക്കുന്നു എന്ന്
B. യേശുവിൽ ദൈവശക്തി പ്രവർത്തിക്കുന്നുണ്ടെന്ന്
C. യേശു ദൈവത്താൽ അയക്കപ്പെട്ടവൻ ആണെന്ന്
D. യേശു ദൈവപുത്രനാണെന്ന്
Show Answer
Correct Answer A. ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നു കഴിഞ്ഞിരിക്കുന്നു എന്ന്
Question 18 of 20

യേശു താൻ പിശാചുക്കളെ പുറത്താക്കുന്നത് എങ്ങനെയെന്നാണ് അരുളി ചെയ്യുന്നത് ?

A. ദൈവകരം കൊണ്ട്
B. ദൈവാത്മാവിനാൽ
C. വചനത്തിന്റെ ശക്തി ഉപയോഗിച്ച്
D. തന്റെ നിശ്വാസത്താൽ
Show Answer
Correct Answer A. ദൈവകരം കൊണ്ട്
Question 19 of 20

എപ്പോൾ ഒരുവന്റെ കൊട്ടാരത്തിലെ വസ്തുക്കൾ സുരക്ഷിതമാണെന്നാണ് യേശു പറയുന്നത്?

A. കാവൽക്കാർ ഉള്ളപ്പോൾ
B. കാവൽക്കാർ ഉണർന്നിരിക്കുമ്പോൾ
C. ശക്തൻ ആയുധധാരിയായി കൊട്ടാരത്തിന് കാവൽ നിൽക്കുമ്പോൾ
D. ഇതൊന്നുമല്ല
Show Answer
Correct Answer C. ശക്തൻ ആയുധധാരിയായി കൊട്ടാരത്തിന് കാവൽ നിൽക്കുമ്പോൾ
Question 20 of 20

ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിന് കാവൽ നിൽക്കുന്നെങ്കിലും അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിച്ചെടുക്കുന്നത് എപ്പോൾ?

A. കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോൾ
B. കൂടുതൽ ശക്തരായവർ അവിടെ എത്തുമ്പോൾ
C. ശക്തനും ശക്തനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ
D. കൂടുതലായുധങ്ങളും പടയാളികളും ഉള്ളവർ അവിടെ എത്തുമ്പോൾ
Show Answer
Correct Answer A. കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോൾ
Malayalam Catholic Bible Quiz App

Practice the Full Luke Chapter 11 Quiz in the App

The website shows 20 questions. The app has all 65 — with score tracking, offline access, and daily reminders.

Download Free on Google Play