MCBQ app icon Malayalam Catholic Bible Quiz
Luke Chapter 3 New Testament 20 Questions

Luke Chapter 3 — Bible Quiz in Malayalam ലൂക്കാ 3-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 3, based on the POC Bible Malayalam edition. The app has all 71 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം യൂദയായുടെ ദേശാദിപതി ആരായിരുന്നു?

A. പന്തിയോസ് പീലാത്തോസ്
B. ഹെറോദേസ്
C. തിബേരിയൂസ്
D. അന്തിപ്പാസ് ഫിലിപ്പ്
Show Answer
Correct Answer A. പന്തിയോസ് പീലാത്തോസ്
Question 2 of 20

സ്നാപകയോഹന്നാൻ പ്രസംഗം ആരംഭിച്ചപ്പോൾ ഗലീലിയുടെ ഭരണാധിപൻ ആരായിരുന്നു?

A. അഗ്രിപ്പാ
B. അർക്കലാവൂസ്
C. ഹെറോദേസ്
D. പീലാത്തോസ്
Show Answer
Correct Answer C. ഹെറോദേസ്
Question 3 of 20

ഹേറോദേസിന്റെ സഹോദരനായ പീലിപ്പോസ് ഏതൊക്കെ പ്രദേശങ്ങളുടെ ഭരണാധിപനായിരുന്നു?

A. ഇത്തൂറിയ ത്രാക്കോണിത്തിസ്
B. യൂദയ ബദലഹേം
C. ഇദുമയ ടയിർ
D. എഫ്രായിം ബെഞ്ചമിൻ
Show Answer
Correct Answer A. ഇത്തൂറിയ ത്രാക്കോണിത്തിസ്
Question 4 of 20

സ്നാപകയോഹന്നാൻ പ്രസംഗം ആരംഭിച്ചപ്പോൾ ജെറുസലേമിലെ രണ്ട് പ്രധാന പുരോഹിതന്മാർ ആരൊക്കെയായിരുന്നു?

A. ജോസഫും നിക്കോദേമോസും
B. സക്കറിയായും മനാസെയും
C. അന്നാസും കയ്യാഫാസും
D. അന്തിപ്പാസും അർക്കലാവൂസും
Show Answer
Correct Answer C. അന്നാസും കയ്യാഫാസും
Question 5 of 20

സക്കറിയയുടെ പുത്രനായ യോഹന്നാന് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത് എവിടെവച്ച്?

A. വനത്തിൽ വച്ച്
B. വീട്ടിൽ വച്ച്
C. മരുഭൂമിയിൽ വച്ച്
D. ദേവാലയത്തിൽ വച്ച്
Show Answer
Correct Answer C. മരുഭൂമിയിൽ വച്ച്
Question 6 of 20

സ്നാപക യോഹന്നാൻ പ്രസംഗിച്ചു നടന്ന പ്രദേശം ഏത്?

A. മരുഭൂമി
B. മരുഭൂമിക്കടുത്തുള്ള യുദയ
C. ജോർദാന്റെ സമീപപ്രദേശങ്ങൾ
D. ജോർദാൻ
Show Answer
Correct Answer C. ജോർദാന്റെ സമീപപ്രദേശങ്ങൾ
Question 7 of 20

സ്നാപകയോഹന്നാന്റെ പ്രസംഗ വിഷയം ഏത്?

A. പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം
B. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കാനുള്ള ആഹ്വാനം
C. മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള ആഹ്വാനം
D. വിശ്വാസത്തിലേക്കുള്ള വഴി
Show Answer
Correct Answer A. പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം
Question 8 of 20

യോഹന്നാന്റെ മാമോദിസയുടെ ലക്ഷ്യം എന്ത്?

A. ക്രിസ്ത്യാനിയാക്കുക
B. യഹൂദനാക്കുക
C. വിശുദ്ധരാക്കുക
D. പാപമോചനം
Show Answer
Correct Answer D. പാപമോചനം
Question 9 of 20

പ്രസംഗവേളയിൽ സ്നാപകയോഹന്നാൻ തന്നെ തന്നെ വിശേഷിപ്പിച്ചത് എങ്ങനെയായിരുന്നു?

A. മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം
B. പ്രവാചകന്മാരുടെ പിന്തുടർച്ചയായ ഞാൻ
C. കാർത്താവിന് വഴിയൊരുക്കുന്നവൻ
D. ഞാൻ സ്‌നേപകയോഹന്നാൻ
Show Answer
Correct Answer A. മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം
Question 10 of 20

തന്റെ പ്രസംഗത്തിൽ സ്നാപകൻ സകല മനുഷ്യരും എന്ത് കാണുമെന്നാണ് അറിയിച്ചത്?

A. ഉയരത്തിൽ നിന്നുള്ള ഉദയരശ്മി
B. ഇതുവരെ ആരും കാണാത്ത ഒരു കാഴ്ച
C. ദൈവത്തിന്റെ ശക്തി
D. ദൈവത്തിന്റെ രക്ഷ
Show Answer
Correct Answer D. ദൈവത്തിന്റെ രക്ഷ
Question 11 of 20

ജ്ഞാനസ്നാനം സ്വീകരിക്കാൻ വന്ന ജനക്കൂട്ടങ്ങളെ സ്നാപകയോഹന്നാൻ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?

A. പ്രിയമുള്ളവരെ
B. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെ
C. അണലിസന്തതികളെ
D. പാപത്തിന്റെ അടിമകളെ
Show Answer
Correct Answer C. അണലിസന്തതികളെ
Question 12 of 20

ജ്ഞാനസ്നാനം സ്വീകരിക്കാനായി യോഹന്നാന്റെ അടുക്കൽ ആദ്യം വന്നതാര്?

A. ഈശോ
B. ജനക്കൂട്ടം
C. ഫരീസേയർ
D. രാജാവ്
Show Answer
Correct Answer B. ജനക്കൂട്ടം
Question 13 of 20

തന്റെ അടുക്കൽ വന്ന ജനക്കൂട്ടത്തോട് സ്നാപകയോഹന്നാൻ എന്തിൽ നിന്ന് ഓടി അകലാൻ അവർക്ക് മുന്നറിയിപ്പ് ലഭിച്ചു എന്നാണ് പ്രസംഗിച്ചത്?

A. ആസന്നമായ ക്രോധത്തിൽ നിന്ന്
B. അടുത്ത വരുന്ന അപകടത്തിൽ നിന്ന്
C. പാപത്തിന്റെ ഉഗ്രവിഷത്തിൽ നിന്ന്
D. എല്ലാത്തരത്തിലുമുള്ള അപകടങ്ങളിൽ നിന്നും
Show Answer
Correct Answer A. ആസന്നമായ ക്രോധത്തിൽ നിന്ന്
Question 14 of 20

തന്റെ പ്രസംഗത്തിൽ സ്നാപകയോഹന്നാൻ എന്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാനാണ് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തത്?

A. വിശുദ്ധിക്ക് യോജിച്ച
B. മാനസാന്തരത്തിന്
C. നിങ്ങളുടെ നന്മയ്ക്ക്
D. ദൈവസ്നേഹത്തിന്
Show Answer
Correct Answer B. മാനസാന്തരത്തിന്
Question 15 of 20

തന്റെ അടുക്കൽ വന്ന ജനക്കൂട്ടത്തോട് അവർ ഏത് കാര്യത്തിൽ അഭിമാനിക്കേണ്ട എന്നാണ് സ്നാപക യോഹന്നാൻ പറയുന്നത്?

A. തങ്ങൾ യഹൂദരാണെന്ന്
B. തങ്ങൾ വിശുദ്ധരാണെന്ന്
C. തങ്ങൾ അബ്രാഹത്തിന്റെ സന്തതികൾ ആണെന്ന്
D. ഞങ്ങൾക്ക് പിതാവായി അബ്രാഹം ഉണ്ട് എന്ന് പറഞ്ഞു
Show Answer
Correct Answer D. ഞങ്ങൾക്ക് പിതാവായി അബ്രാഹം ഉണ്ട് എന്ന് പറഞ്ഞു
Question 16 of 20

എന്തിൽനിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കുവാൻ ദൈവത്തിന് കഴിയുമെന്നാണ് സ്നാപകൻ പറയുന്നത്?

A. മണ്ണിൽ നിന്ന്
B. കല്ലുകളിൽ നിന്ന്
C. മരങ്ങളിൽ നിന്ന്
D. പ്രകൃതിയിൽ നിന്ന്
Show Answer
Correct Answer B. കല്ലുകളിൽ നിന്ന്
Question 17 of 20

വൃക്ഷങ്ങളുടെ വേരിന് എന്ത് വക്കപ്പെട്ടുകഴിഞ്ഞു എന്നാണ് സ്നാപക യോഹന്നാൻ ജനക്കൂട്ടത്തോട് പ്രസംഗിച്ചത്?

A. കോടാലി
B. വാൾ
C. വിഷം
D. വളം
Show Answer
Correct Answer A. കോടാലി
Question 18 of 20

എങ്ങനെയുള്ള വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും എന്നാണ് സ്നാപകൻ ജനക്കൂട്ടത്തോട് പ്രസംഗിച്ചത്?

A. നല്ല ഫലം നൽകാത്ത വൃക്ഷങ്ങൾ എല്ലാം
B. ഉണങ്ങി നിൽക്കുന്ന വൃക്ഷങ്ങളെല്ലാം
C. അധികഫലം നൽകുന്ന വൃക്ഷങ്ങൾ എല്ലാം
D. ഇലകൾ അല്ലാതെ ഒന്നും ഇല്ലാത്ത വൃക്ഷങ്ങളെല്ലാം
Show Answer
Correct Answer A. നല്ല ഫലം നൽകാത്ത വൃക്ഷങ്ങൾ എല്ലാം
Question 19 of 20

രണ്ടുടുപ്പുള്ളവൻ എന്ത് ചെയ്യണം എന്നാണ് സ്നാപകയോഹന്നാൻ ജനക്കൂട്ടത്തെ ഉപദേശിച്ചത്?

A. അത് സൂക്ഷിച്ചു വെക്കണം
B. ഒന്ന് കളയണം
C. ഒന്ന് ഇല്ലാത്തവന് കൊടുക്കണം
D. പാവപ്പെട്ടവർക്ക് കൊടുക്കണം
Show Answer
Correct Answer C. ഒന്ന് ഇല്ലാത്തവന് കൊടുക്കണം
Question 20 of 20

സ്നാപകയോഹന്നാൻ തന്റെ പ്രസംഗവേളയിൽ ജനക്കൂട്ടത്തോട് 'ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ' എന്ന് പറയുന്നുണ്ട്. എങ്ങനെ ചെയ്യണം എന്നാണ് സ്നാപകൻ ഉപദേശിക്കുന്നത്?

A. ഇല്ലാത്തവന് കൊടുക്കണം
B. സൂക്ഷിച്ചുവയ്ക്കണം
C. ദരിദ്രർക്ക് കൊടുക്കണം
D. മിച്ചം വന്നത് കളയണം
Show Answer
Correct Answer A. ഇല്ലാത്തവന് കൊടുക്കണം
Malayalam Catholic Bible Quiz App

Practice the Full Luke Chapter 3 Quiz in the App

The website shows 20 questions. The app has all 71 — with score tracking, offline access, and daily reminders.

Download Free on Google Play