MCBQ app icon Malayalam Catholic Bible Quiz
Luke Chapter 4 New Testament 20 Questions

Luke Chapter 4 — Bible Quiz in Malayalam ലൂക്കാ 4-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 4, based on the POC Bible Malayalam edition. The app has all 58 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

സ്നാനശേഷം യേശു ജോർദാനിൽ നിന്നും മടങ്ങിയത് എന്ത് നിറഞ്ഞവനായിട്ടാണ്?

A. ആത്മാവ്
B. ശക്തി
C. ദൈവാത്മാവ്
D. പരിശുദ്ധാത്മാവ്
Show Answer
Correct Answer D. പരിശുദ്ധാത്മാവ്
Question 2 of 20

സ്നാനശേഷം ജോർദാനിൽ നിന്ന് മടങ്ങിയ യേശുവിനെ ആത്മാവ് എങ്ങോട്ടാണ് നയിച്ചത്?

A. മരുഭൂമിയിലേക്ക്
B. ജോർദാൻ സമതലങ്ങളിലേക്ക്
C. കഫർണ്ണാമിലെ വീട്ടിലേക്ക്
D. സ്വദേശത്തേക്ക്
Show Answer
Correct Answer A. മരുഭൂമിയിലേക്ക്
Question 3 of 20

സ്നാനശേഷം യേശു എത്ര ദിവസം മരുഭൂമിയിൽ കഴിഞ്ഞുകൂടി?

A. 49
B. 40
C. 50
D. 33
Show Answer
Correct Answer B. 40
Question 4 of 20

യേശു മരുഭൂമിയിൽ 40 ദിവസം കഴിച്ചു കൂട്ടിയത് എപ്രകാരമായിരുന്നു?

A. ഉപവസിച്ചും പ്രാർത്ഥിച്ചും
B. നോമ്പും പ്രാർത്ഥനയുമായി
C. പിശാചിനാൽ പരീക്ഷിക്കപ്പെട്ട്
D. ഭക്ഷണവും വെള്ളവും ഇല്ലാതെ
Show Answer
Correct Answer C. പിശാചിനാൽ പരീക്ഷിക്കപ്പെട്ട്
Question 5 of 20

മരുഭൂമിയിലെ 40 ദിവസത്തെ വാസകാലത്ത് യേശുവിനെ പരീക്ഷിച്ചത് ആര്?

A. പിശാച്
B. ചെകുത്താൻ
C. മാലാഖ
D. വന്യമൃഗങ്ങൾ
Show Answer
Correct Answer A. പിശാച്
Question 6 of 20

"നീ ദൈവപുത്രൻ ആണെങ്കിൽ ഈ കല്ലിനോട് അപ്പം ആകാൻ കൽപ്പിക്കുക" എന്ന് പിശാച് യേശുവിനോട് ആവശ്യപ്പെട്ടത് എപ്പോഴെന്നാണ് വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്നത്?

A. പിശാച് വന്നപ്പോൾ
B. ഈശോ ഇരിക്കുന്നത് കണ്ടപ്പോൾ
C. ഈശോ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ
D. യേശുവിന് വിശന്നപ്പോൾ
Show Answer
Correct Answer D. യേശുവിന് വിശന്നപ്പോൾ
Question 7 of 20

മരുഭൂമിയിൽ വച്ച് യേശുവിന് വിശന്നപ്പോൾ പിശാച് എന്തു പറഞ്ഞു കൊണ്ടാണ് യേശുവിനെ പരീക്ഷിച്ചത്?

A. നീ ദൈവപുത്രൻ ആണെങ്കിൽ ഈ കല്ലിനോട് അപ്പം ആകാൻ കൽപ്പിക്കുക
B. കല്ലുകളോട് അപ്പം ആകാൻ പറയുക
C. നീ വിശന്നിരിക്കേണ്ട കല്ലുകളെ അപ്പമാക്കുക
D. നീ ദൈവപുത്രൻ അല്ലേ കല്ലുകളെ അപ്പമാക്കുക
Show Answer
Correct Answer A. നീ ദൈവപുത്രൻ ആണെങ്കിൽ ഈ കല്ലിനോട് അപ്പം ആകാൻ കൽപ്പിക്കുക
Question 8 of 20

ഒന്നാം പ്രലോഭനത്തിന് മറുപടിയായി മനുഷ്യൻ ജീവിക്കുന്നത് എന്തുകൊണ്ട് മാത്രമല്ല എന്നാണ് യേശു പറഞ്ഞത്?

A. ശ്വാസം കൊണ്ട് മാത്രമല്ല
B. വസ്ത്രം കൊണ്ടല്ല
C. അപ്പം കൊണ്ട് മാത്രമല്ല
D. ഭക്ഷണമോ വസ്ത്രമോ പാറപ്പിടമോ കൊണ്ടല്ല
Show Answer
Correct Answer C. അപ്പം കൊണ്ട് മാത്രമല്ല
Question 9 of 20

രണ്ടാം പ്രലോഭനത്തിനായി യേശുവിനെ പിശാച് കൂട്ടിക്കൊണ്ടുപോയത് എങ്ങോട്ടായിരുന്നു?

A. ഒരു മലയിലേക്ക്
B. ഉയർന്ന സ്ഥലത്തേക്ക്
C. ദേവാലയത്തിലേക്ക്
D. പട്ടണത്തിലേക്ക്
Show Answer
Correct Answer B. ഉയർന്ന സ്ഥലത്തേക്ക്
Question 10 of 20

രണ്ടാം പ്രലോഭനത്തിനായി ഉയർന്ന സ്ഥലത്ത് കൊണ്ടുവന്ന യേശുവിനെ പിശാച് ക്ഷണനേരം കൊണ്ട് കാണിച്ചുകൊടുത്തത് എന്ത്?

A. ചുറ്റുമുള്ള താഴ്വാരങ്ങൾ
B. വയലേലകൾ
C. ഭൂമിയിലെ മുഴുവൻ സമ്പത്തും
D. ഭൂമിയിലെ സകല രാജ്യങ്ങളും
Show Answer
Correct Answer D. ഭൂമിയിലെ സകല രാജ്യങ്ങളും
Question 11 of 20

എന്തുചെയ്താൽ ഭൂമിയിലെ സകല രാജ്യങ്ങളും തരാം എന്ന് പറഞ്ഞാണ് പിശാച് യേശുവിനെ പ്രലോഭിപ്പിച്ചത്?

A. പിശാചിനെ ആരാധിച്ചാൽ
B. തന്നെ കുമ്പിട്ട് വണങ്ങിയാൽ
C. തന്റെ വാക്കുകൾ അനുസരിച്ചാൽ
D. തന്നെ അനുഗമിച്ചാൽ
Show Answer
Correct Answer A. പിശാചിനെ ആരാധിച്ചാൽ
Question 12 of 20

രണ്ടാം പ്രലോഭനത്തിന് ഉത്തരമായി ആരെ മാത്രമേ ആരാധിക്കുകയും പൂജിക്കുകയും ചെയ്യാവൂ എന്നാണ് യേശു പിശാചിനോട് പറഞ്ഞത്?

A. ദൈവമായ കർത്താവിനെ
B. പരിശുദ്ധനായ ദൈവത്തെ
C. സ്വർഗസ്ഥനായ പിതാവിനെ
D. പിതാവായ ദൈവത്തെ
Show Answer
Correct Answer A. ദൈവമായ കർത്താവിനെ
Question 13 of 20

ലൂക്കായുടെ സുവിശേഷത്തിൽ മൂന്നാം പ്രലോഭനത്തിനായി പിശാച് യേശുവിനെ കൂട്ടിക്കൊണ്ടുപോയത് എങ്ങോട്ടായിരുന്നു?

A. ദേവാലയത്തിലേക്ക്
B. ജെറുസലേം ദേവാലയ ഗോപുരത്തിന്റെ ശൃംഗത്തിൽ
C. ദേവാലയ മകുടത്തിന്റെ മുകളിൽ
D. ജെറുസലേം ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തേക്ക്
Show Answer
Correct Answer B. ജെറുസലേം ദേവാലയ ഗോപുരത്തിന്റെ ശൃംഗത്തിൽ
Question 14 of 20

ജെറുസലേം ദേവാലയ ഗോപുരത്തിന്റെ ശൃംഗത്തിൽനിന്ന് താഴേക്ക് ചാടുകയാണെങ്കിൽ ആര് യേശുവിനെ കൈകളിൽ താങ്ങി കൊള്ളുമെന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?

A. മാലാഖമാർ
B. ആരാധക വൃന്ദം
C. ജനക്കൂട്ടം
D. ദൂതന്മാർ
Show Answer
Correct Answer D. ദൂതന്മാർ
Question 15 of 20

പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ചശേഷം പിശാച് യേശുവിനെ എത്ര നാളത്തേക്ക് വിട്ടുപോയി എന്നാണ് ലൂക്കാ രേഖപ്പെടുത്തുന്നത്?

A. നിശ്ചിതകാലത്തേക്ക്
B. കുറച്ചുകാലത്തേക്ക്
C. മൂന്നുവർഷത്തേക്ക്
D. പരസ്യജീവിതകാലം തീരുന്നതുവരെ
Show Answer
Correct Answer A. നിശ്ചിതകാലത്തേക്ക്
Question 16 of 20

മരുഭൂമിയിലെ പരീക്ഷകളിൽ വിജയിച്ച ശേഷം യേശു എങ്ങോട്ടാണ് പോയത്?

A. കഫർണാമിലേക്ക്
B. സ്വഭവനത്തിലേക്ക്
C. അമ്മയായ മറിയത്തിന്റെ അടുത്തേക്ക്
D. ഗലീലിയിലേക്ക്
Show Answer
Correct Answer D. ഗലീലിയിലേക്ക്
Question 17 of 20

മരുഭൂമിയിലെ പരീക്ഷകളിൽ വിജയിച്ച ശേഷം യേശു ഗലീലിയിലേക്ക് മടങ്ങിപ്പോയത് എപ്രകാരമായിരുന്നു?

A. ആരവങ്ങളോടെ
B. ഏറെ ക്ഷീണിതനായി
C. ആത്മാവിന്റെ ശക്തിയോടുകൂടെ
D. വലിയ പ്രതാപത്തോടെ
Show Answer
Correct Answer C. ആത്മാവിന്റെ ശക്തിയോടുകൂടെ
Question 18 of 20

യേശു വളർന്ന സ്ഥലം ഏത്?

A. നസ്രത്ത്
B. ഗലീലി
C. യൂദയായിലെ ഗലീലി
D. ബദലഹേം
Show Answer
Correct Answer A. നസ്രത്ത്
Question 19 of 20

പൂരിപ്പിക്കുക: അവന്‍ അവരുടെ ---------------------------- പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്‌ത്തി.

A. വീടുകളിൽ
B. സിനഗോഗുകളിൽ
C. ദേവാലയത്തിൽ
D. നഗരവീഥികളിൽ
Show Answer
Correct Answer B. സിനഗോഗുകളിൽ
Question 20 of 20

നസറത്തിലെ സിനഗോഗിൽ യേശു വിശുദ്ധ ഗ്രന്ഥം വായിച്ച ദിവസത്തിന്റെ പ്രത്യേകത എന്തായിരുന്നു?

A. തിരുനാൾ ദിനമായിരുന്നു
B. പെസഹാ തിരുനാൾ ആയിരുന്നു
C. പ്രധാന ദിവസമായിരുന്നു
D. സാബത്ത് ദിവസം ആയിരുന്നു
Show Answer
Correct Answer D. സാബത്ത് ദിവസം ആയിരുന്നു
Malayalam Catholic Bible Quiz App

Practice the Full Luke Chapter 4 Quiz in the App

The website shows 20 questions. The app has all 58 — with score tracking, offline access, and daily reminders.

Download Free on Google Play