MCBQ app icon Malayalam Catholic Bible Quiz
Mark Chapter 15 New Testament 20 Questions

Mark Chapter 15 — Bible Quiz in Malayalam മർക്കോസ് 15-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 15, based on the POC Bible Malayalam edition. The app has all 49 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

ബന്ധനസ്ഥനാക്കപ്പെട്ട യേശുവിനെ പ്രധാന പുരോഹിതന്റെ അടുക്കൽനിന്ന് യഹൂദർ കൊണ്ടുപോയത് എങ്ങോട്ടായിരുന്നു?

A. ദേവാലയത്തിലേക്ക്
B. പുരോഹിതന്റെ മുൻപിലേക്ക്
C. പ്രത്തോറിയത്തിലേക്ക്
D. പീലാത്തോസിന്റെ അടുത്തേക്ക്
Show Answer
Correct Answer D. പീലാത്തോസിന്റെ അടുത്തേക്ക്
Question 2 of 20

ആര് ആരോട് ചോദിച്ചു... "നീ യഹൂദരുടെ രാജാവാണോ"?

A. പ്രധാന പുരോഹിതൻ യേശുവിനോട്
B. പീലാത്തോസ് യേശുവിനോട്
C. നിയമജ്ഞർ യേശുവിനോട്
D. ജനപ്രമാണിമാർ യേശുവിനോട്
Show Answer
Correct Answer B. പീലാത്തോസ് യേശുവിനോട്
Question 3 of 20

"നീ യഹൂദരുടെ രാജാവാണോ" എന്ന പിലാത്തോസിന്റെ ചോദ്യത്തിന് യേശുവിന്റെ മറുപടി എന്തായിരുന്നു?

A. നീ തന്നെ പറയുന്നു
B. താങ്കൾ പറഞ്ഞു കഴിഞ്ഞല്ലോ
C. ഞാൻ അല്ല
D. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അധികാരം ഉണ്ടോ
Show Answer
Correct Answer A. നീ തന്നെ പറയുന്നു
Question 4 of 20

ബന്ധനസ്ഥനാക്കി പീലാത്തോസിന്റെ അടുക്കൽ കൊണ്ടുവരപ്പെട്ട യേശുവിന്റെ മേൽ കുറ്റങ്ങൾ ആരോപിച്ചത് ആരായിരുന്നു?

A. പുരോഹിതന്മാർ
B. നിയമജ്ഞർ
C. ജനക്കൂട്ടം
D. പുരോഹിതപ്രമുഖന്മാർ
Show Answer
Correct Answer D. പുരോഹിതപ്രമുഖന്മാർ
Question 5 of 20

ജനം ആവശ്യപ്പെടുന്ന തടവുകാരനെ എന്ന് മോചിപ്പിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്?

A. തിരുനാളിൽ
B. സാബത്തിൽ
C. പ്രധാന ദിവസം
D. രാജാവിന്റെ ജന്മദിനത്തിൽ
Show Answer
Correct Answer A. തിരുനാളിൽ
Question 6 of 20

തിരുനാളിൽ മോചിപ്പിക്കുന്ന പതിവനുസരിച്ച് അപ്രകാരം ചെയ്യുവാനായി യഹൂദർ പിലാത്തോസിനോട് ഏത് തടവുകാരനെയാണ് ആവശ്യപ്പെട്ടത്?

A. കലാപകാരിയെ
B. കൊലപാതകിയെ
C. ബറാബ്ബാസിനെ
D. അന്റോണിയോയെ
Show Answer
Correct Answer C. ബറാബ്ബാസിനെ
Question 7 of 20

ബറാബ്ബാസ് എന്ന വിപ്ലവകാരിയെ തടങ്കലിൽ അടയ്ക്കാൻ അയാൾ ചെയ്ത കുറ്റം എന്തായിരുന്നു?

A. കൊലപാതകം
B. വ്യഭിചാരം
C. വിപ്ലവത്തിനിടയിൽ മോഷണം
D. വിപ്ലവത്തിനിടയിൽ കൊലപാതകം
Show Answer
Correct Answer D. വിപ്ലവത്തിനിടയിൽ കൊലപാതകം
Question 8 of 20

തിരുനാളിൽ ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ആനുകൂല്യത്തിനായി ജനക്കൂട്ടം ആരുടെ അടുത്താണ് അപേക്ഷിച്ചത്?

A. പീലാത്തോസിന്റെ അടുത്ത്
B. ഹേറെദോസിനോട്
C. ഗവർണറോട്
D. സൈന്യാധിപനോട്
Show Answer
Correct Answer A. പീലാത്തോസിന്റെ അടുത്ത്
Question 9 of 20

"യഹൂദരുടെ രാജാവിനെ ഞാൻ മോചിപ്പിച്ചു തരണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്"? ആര് ആരോട് ചോദിച്ചു?

A. പീലാത്തോസ് ജനക്കൂട്ടത്തോട്
B. ഗവർണർ ജനത്തോട്
C. സൈന്യാധിപൻ പുരോഹിതരോട്
D. പട്ടാളക്കാർ പീലാത്തോസിനോട്
Show Answer
Correct Answer A. പീലാത്തോസ് ജനക്കൂട്ടത്തോട്
Question 10 of 20

പുരോഹിതപ്രമുഖന്മാർ യേശുവിനെ ഏൽപ്പിച്ചു തന്നത് എന്ത് നിമിത്തമാണെന്നാണ് പീലാത്തോസ് അറിഞ്ഞത്?

A. പക മൂലം
B. അസൂയ മൂലം
C. വൈരാഗ്യം കൊണ്ട്
D. ശത്രുതയുള്ളതുകൊണ്ട്
Show Answer
Correct Answer B. അസൂയ മൂലം
Question 11 of 20

പീലാത്തോസിന്റെ അടുക്കൽ ബറാബാസ് എന്ന തടവുകാരനെയാണ് വിട്ടുതരേണ്ടത് എന്ന് ആവശ്യപ്പെടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് ആരായിരുന്നു?

A. അധികാരികൾ
B. രാജാവ്
C. നിയമജ്ഞർ
D. പുരോഹിത പ്രമുഖന്മാർ
Show Answer
Correct Answer D. പുരോഹിത പ്രമുഖന്മാർ
Question 12 of 20

യഹൂദരുടെ രാജാവ് എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യണം എന്ന് പീലാത്തോസിന്റെ ചോദ്യത്തിന് ജനക്കൂട്ടം നൽകിയ മറുപടി എന്ത്?

A. അവനെ കൊല്ലുക
B. അവനെ ക്രൂശിക്കുക
C. അവനെ നശിപ്പിക്കുക
D. അവനെ ശിക്ഷിക്കുക
Show Answer
Correct Answer B. അവനെ ക്രൂശിക്കുക
Question 13 of 20

ആര് ആരെ പറ്റി പറഞ്ഞു: "അവൻ എന്ത് തിന്മ പ്രവർത്തിച്ചു"?

A. ജനങ്ങൾ പരസ്പരം യേശുവിനെ പറ്റി
B. ജനങ്ങൾ പരസ്പരം പീലാത്തോസിനെ പറ്റി
C. പീലാത്തോസ് യേശുവിനെ പറ്റി
D. സെൻഹിദ്രീൻസംഘം യേശുവിനെ പറ്റി
Show Answer
Correct Answer C. പീലാത്തോസ് യേശുവിനെ പറ്റി
Question 14 of 20

തിരുനാളിൽ മോചിപ്പിക്കുന്ന പതിവനുസരിച്ച് ബറാബാസിനെ ജനക്കൂട്ടത്തിന് വിട്ടുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചത് എന്തുകൊണ്ട്?

A. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ
B. ജനക്കൂട്ടത്തെ ഭയന്ന്
C. പുരോഹിത പ്രമുഖന്മാരെ ഭയന്ന്
D. സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയന്ന്
Show Answer
Correct Answer A. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ
Question 15 of 20

ക്രൂശിക്കാൻ ഏൽപ്പിക്കപ്പെട്ട യേശുവിനെ പടയാളികൾ കൊണ്ടുപോയത് എങ്ങോട്ടായിരുന്നു?

A. കൊട്ടാരത്തിലേക്ക്
B. കൊലക്കളത്തിലേക്ക്
C. കൊട്ടാരത്തിനുള്ളിലെ പ്രത്തോറിയത്തിലേക്ക്
D. പീഡനമുറയിലേക്ക്
Show Answer
Correct Answer C. കൊട്ടാരത്തിനുള്ളിലെ പ്രത്തോറിയത്തിലേക്ക്
Question 16 of 20

യേശുവിനെ പടയാളികൾ പ്രത്തോറിയത്തിലേക്ക് കൊണ്ടുവന്നപ്പോൾ അവിടെ അണിനിരത്തിയിരുന്നത് ആരെയാണ്?

A. പടയാളികളെ
B. സൈന്യവിഭാഗത്തെ മുഴുവൻ
C. മറ്റ് തടവുകാരെ
D. വലിയൊരു വിഭാഗം ജനത്തെ
Show Answer
Correct Answer B. സൈന്യവിഭാഗത്തെ മുഴുവൻ
Question 17 of 20

പ്രത്തോറിയത്തിൽ വച്ച് യേശുവിനെ പടയാളികൾ ധരിപ്പിച്ച വസ്ത്രത്തിന് നിറം എന്തായിരുന്നു?

A. ചെമപ്പ്
B. പച്ച
C. കടും ചെമപ്പ്
D. ധൂമ്ര നിറം
Show Answer
Correct Answer A. ചെമപ്പ്
Question 18 of 20

പ്രത്തോറിയത്തിൽ വച്ച് പടയാളികൾ യേശുവിന്റെ ശിരസ്സിൽ അണിയിച്ചത് എന്ത്?

A. കിരീടം
B. ഞാങ്ങണകൊണ്ടുള്ള കിരീടം
C. മുൾക്കിരീടം
D. മൂടുപടം
Show Answer
Correct Answer C. മുൾക്കിരീടം
Question 19 of 20

തലയിൽ മുൾമുടി അണിയിച്ച ശേഷം പടയാളികൾ യേശുവിനെ എന്ത് പറഞ്ഞാണ് അഭിവാദനം ചെയ്യാൻ തുടങ്ങിയത്?

A. യഹൂദരുടെ രാജാവേ സ്വസ്തി
B. യഹൂദരുടെ രാജാവേ മഹത്വം
C. ദൈവത്തിന്റെ പുത്രാ സ്തുതി
D. യഹൂദരുടെ രാജാവേ നന്ദി
Show Answer
Correct Answer A. യഹൂദരുടെ രാജാവേ സ്വസ്തി
Question 20 of 20

യേശുവിന്റെ ശിരസ്സിൽ പടയാളികൾ അടിച്ചത് എന്ത് ഉപയോഗിച്ചാണ്?

A. വടികൊണ്ട്
B. വാളിന്റെ പിടികൊണ്ട്
C. കുന്തം കൊണ്ട്
D. ഞാങ്ങണകൊണ്ട്
Show Answer
Correct Answer D. ഞാങ്ങണകൊണ്ട്
Malayalam Catholic Bible Quiz App

Practice the Full Mark Chapter 15 Quiz in the App

The website shows 20 questions. The app has all 49 — with score tracking, offline access, and daily reminders.

Download Free on Google Play