MCBQ app icon Malayalam Catholic Bible Quiz
Mark Chapter 16 New Testament 20 Questions

Mark Chapter 16 — Bible Quiz in Malayalam മർക്കോസ് 16-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 16, based on the POC Bible Malayalam edition. The app has all 29 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

യേശുവിന്റെ ശവകുടീരത്തിലേക്കു ആഴ്ചയുടെ ആദ്യദിവസം പോയ സ്ത്രീകൾ കൂടെ കരുതിയത് എന്ത്?

A. പൂക്കൾ
B. ആരാധനാ വസ്തുക്കൾ
C. കാഴ്ച വസ്തുക്കൾ
D. സുഗന്ധദ്രവ്യങ്ങൾ
Show Answer
Correct Answer D. സുഗന്ധദ്രവ്യങ്ങൾ
Question 2 of 20

യേശുവിന്റെ കല്ലറയിങ്കൽ ഉണ്ടായിരുന്ന സ്ത്രീകൾ സാബത്ത് കഴിഞ്ഞപ്പോൾ സുഗന്ധദ്രവ്യങ്ങൾ വാങ്ങിയത് എന്തിനുവേണ്ടിയായിരുന്നു?

A. യേശുവിനെ അഭിഷേകം ചെയ്യുന്നതിന് വേണ്ടി
B. യേശുവിന്റെ ശരീരത്തിൽ പൂശുന്നതിന് വേണ്ടി
C. കല്ലറയിൽ ധൂപിക്കാൻ വേണ്ടി
D. ഇതൊന്നുമല്ല
Show Answer
Correct Answer A. യേശുവിനെ അഭിഷേകം ചെയ്യുന്നതിന് വേണ്ടി
Question 3 of 20

യേശുവിനെ അഭിഷേകം ചെയ്യുന്നതിനായി ഭക്തസ്ത്രീകൾ എന്ന് ശവകുടീരത്തിങ്കൽ എത്തി എന്നാണ് മർക്കോസ് സുവിശേഷകൻ എഴുതുന്നത്?

A. സാബത്ത് ദിവസം
B. തിരുനാൾ ദിവസം
C. പ്രധാന ദിവസം
D. ആഴ്ചയുടെ ആദ്യദിവസം
Show Answer
Correct Answer D. ആഴ്ചയുടെ ആദ്യദിവസം
Question 4 of 20

ആഴ്ചയുടെ ആദ്യദിവസം യേശുവിന്റെ ശവകുടീരത്തിനുള്ളിൽ പ്രവേശിച്ച സ്ത്രീകൾ കണ്ടത് ആരെയായിരുന്നു?

A. ഒരാളെ
B. ഒരു യുവാവിനെ
C. ഒരു മാലാഖയെ
D. ദൈവദൂതനെ
Show Answer
Correct Answer B. ഒരു യുവാവിനെ
Question 5 of 20

യേശുവിന്റെ ശവകീരത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ സ്ത്രീകൾ കണ്ട യുവാവ് ധരിച്ചിരുന്നത് എന്ത്?

A. വെള്ള വസ്ത്രം
B. മോടിയായ വസ്ത്രം
C. തൂവെള്ള വസ്ത്രം
D. മനോഹരമായ വസ്ത്രം
Show Answer
Correct Answer A. വെള്ള വസ്ത്രം
Question 6 of 20

സ്ത്രീകൾ യേശുവിന്റെ ശവകുടീരത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ കണ്ട യുവാവ് എവിടെ ഇരിക്കുന്നതാണ് കണ്ടത്?

A. തെക്കുഭാഗത്ത്
B. കച്ചകിടക്കുന്നിടത്ത്
C. വലതുഭാഗത്ത്
D. ഒരു കോണിൽ
Show Answer
Correct Answer C. വലതുഭാഗത്ത്
Question 7 of 20

ഉത്ഥിതനായ യേശു ശിഷ്യന്മാർക്ക് മുമ്പേ ഗലീലിയിലേക്ക് പോകുമെന്ന വാർത്ത ആരെ അറിയിക്കണം എന്നാണ് കല്ലറയിങ്കലെ യുവാവ് സ്ത്രീകളോട് ആവശ്യപ്പെട്ടത്?

A. ശിഷ്യന്മാരോടും പത്രോസിനോടും
B. എല്ലാ ശിഷ്യന്മാരോടും
C. എല്ലാവരോടും
D. തന്റെ സ്നേഹിതരോടെല്ലാം
Show Answer
Correct Answer A. ശിഷ്യന്മാരോടും പത്രോസിനോടും
Question 8 of 20

ഉത്ഥിതനായ യേശു ശിഷ്യന്മാരെ എവിടെ വെച്ച് കാണുമെന്നാണ് മുൻകൂട്ടി പ്രവചിച്ചിരുന്നത്?

A. പട്ടണത്തിൽ വച്ച്
B. നഗരത്തിൽ വച്ച്
C. ഗലീലിയിൽ വച്ച്
D. നഗര മധ്യത്തിൽ വച്ച്
Show Answer
Correct Answer C. ഗലീലിയിൽ വച്ച്
Question 9 of 20

ശവകുടീരത്തിങ്കലെത്തിയ ഭക്ത സ്ത്രീകൾ അവിടെനിന്ന് പുറത്തിറങ്ങി ഓടിയത് എന്തുകൊണ്ടായിരുന്നു?

A. അവർ പേടിച്ചുപോയി
B. സന്തോഷം കൊണ്ട്
C. അവർ പേടിച്ചു വിറയ്ക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നത് കൊണ്ട്
D. ഇതൊന്നുമല്ല
Show Answer
Correct Answer C. അവർ പേടിച്ചു വിറയ്ക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നത് കൊണ്ട്
Question 10 of 20

യേശു ഉയർത്തെഴുന്നേറ്റ ദിവസം ഏത് എന്നാണ് മർക്കോസ് സുവിശേഷകൻ എഴുതുന്നത്?

A. സാബത്ത് ദിവസം
B. തിരുനാൾ ദിവസം
C. പ്രധാന ദിവസം
D. ആഴ്ചയുടെ ഒന്നാം ദിവസം
Show Answer
Correct Answer D. ആഴ്ചയുടെ ഒന്നാം ദിവസം
Question 11 of 20

ഉയർത്തെഴുന്നേറ്റ ശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് ആർക്കായിരുന്നു?

A. പത്രോസിന്
B. യാക്കോബിന്
C. അമ്മയായ മറിയത്തിന്
D. മഗ്ദലേനമറിയത്തിന്
Show Answer
Correct Answer D. മഗ്ദലേനമറിയത്തിന്
Question 12 of 20

യേശു ഏഴു പിശാചുക്കളെ പുറത്താക്കിയ സ്ത്രീ?

A. മഗ്ദലനമറിയം
B. മറിയം
C. മർത്താ
D. സലോമി
Show Answer
Correct Answer A. മഗ്ദലനമറിയം
Question 13 of 20

ഗ്രാമത്തിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന എത്രപേർക്കാണ് യേശു പ്രത്യക്ഷപ്പെട്ടത്?

A. രണ്ടുപേർക്ക്
B. കുറച്ചുപേർക്ക്
C. ഏതാനുംപേർക്ക്
D. ആർക്കും പ്രത്യക്ഷപ്പെട്ടില്ല
Show Answer
Correct Answer A. രണ്ടുപേർക്ക്
Question 14 of 20

ഗ്രാമത്തിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന രണ്ടുപേർക്കും യേശു എപ്രകാരം പ്രത്യക്ഷപ്പെട്ടു എന്നാണ് മാർക്കോസ് സുവിശേഷകൻ എഴുതുന്നത്?

A. അരൂപിയായി
B. വേറൊരു രൂപത്തിൽ
C. മനസ്സിലാവാത്ത വിധത്തിൽ
D. പ്രത്യേകത രീതിയിൽ
Show Answer
Correct Answer B. വേറൊരു രൂപത്തിൽ
Question 15 of 20

സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുന്നതിനു മുമ്പ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ എത്ര പേരായിരുന്നു?

A. 5
B. 10
C. 12
D. 11
Show Answer
Correct Answer D. 11
Question 16 of 20

സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുന്നതിനു മുമ്പ് യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ എന്തെടുക്കുകയായിരുന്നു?

A. ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു
B. യാത്രയിലായിരുന്നു
C. സംവാദത്തിൽ ആയിരുന്നു
D. ഒരുക്കത്തിൽ ആയിരുന്നു
Show Answer
Correct Answer A. ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു
Question 17 of 20

സാർവത്രിക പ്രേക്ഷിത ദൗത്യം ഏൽപ്പിക്കാനായി 11 പേർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ യേശു അവരെ കുറ്റപ്പെടുത്തിയത് എന്തിന്?

A. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാടിന്യത്തെയും പറ്റി
B. അവരുടെ പ്രവർത്തികളെപറ്റി
C. അവരുടെ വിശ്വാസ രാഹിതത്തെ പറ്റി
D. ഹൃദയകാടിന്യത്തെപറ്റി
Show Answer
Correct Answer A. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാടിന്യത്തെയും പറ്റി
Question 18 of 20

മർക്കോസ് 16:15 തിരഞ്ഞെടുക്കുക?

A. നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ
B. നിങ്ങൾ ലോകമങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ
C. നിങ്ങൾ ലോകമെങ്ങും പോയി വചനം പറയുവിൻ
D. നിങ്ങൾ എല്ലാവരെയും സ്നാനം ചെയ്യുവിൻ
Show Answer
Correct Answer A. നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ
Question 19 of 20

ശിഷ്യഗണത്തിന് പ്രേക്ഷിത ദൗത്യമേൽപ്പിച്ചപ്പോൾ എങ്ങനെയുള്ളവൻ രക്ഷിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്?

A. സ്നാനം ശ സ്വീകരിക്കുന്നവൻ
B. വിശ്വസിക്കുന്നവൻ
C. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ
D. ഇതൊന്നുമല്ല
Show Answer
Correct Answer C. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ
Question 20 of 20

ശിഷ്യഗണത്തിന് പ്രേക്ഷിത ദൗത്യം ഏൽപ്പിച്ച അവസരത്തിൽ വിശ്വസിക്കാത്തവൻ എന്ത് സംഭവിക്കും എന്നാണ് യേശു പ്രവചിച്ചത്?

A. ശിക്ഷിക്കപ്പെടും
B. പ്രഹരിക്കപ്പെടും
C. കൊലപ്പെടും
D. നശിപ്പിക്കപ്പെടും
Show Answer
Correct Answer A. ശിക്ഷിക്കപ്പെടും
Malayalam Catholic Bible Quiz App

Practice the Full Mark Chapter 16 Quiz in the App

The website shows 20 questions. The app has all 29 — with score tracking, offline access, and daily reminders.

Download Free on Google Play