Question 1 of 20
കഫർണാമിലെ വീട്ടിൽ യേശു എന്ത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് തളർവാത രോഗിയെ നാലുപേർ ചേർന്ന് എടുത്തുകൊണ്ടു വന്നത്?
A.
വചനം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ
B.
വചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ
C.
വചനം പ്രഘോഷിച്ചു കൊണ്ടിരുന്നപ്പോൾ
D.
സുവിശേഷ പ്രഖോഷണത്തിനിടയിൽ
Show Answer
Correct Answer
B. വചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ
Question 2 of 20
കഫർണ്ണാമിലെ വീട്ടിൽ വചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അടുക്കൽ കൊണ്ടുവരപ്പെട്ട രോഗി ഏതായിരുന്നു?
A.
കുഷ്ഠരോഗി
B.
അപസ്മാര രോഗി
C.
തളർവാതരോഗി
D.
ഒരു രോഗി
Show Answer
Correct Answer
C. തളർവാതരോഗി
Question 3 of 20
തളർവാതരോഗിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത് എത്രപേർ ചേർന്നായിരുന്നു?
A.
നാലുപേർ
B.
രണ്ടുപേർ
C.
മൂന്നുപേർ
D.
അഞ്ചുപേർ
Show Answer
Correct Answer
A. നാലുപേർ
Question 4 of 20
തളർവാത രോഗിയെയും കൊണ്ട് വന്നവർക്ക് യേശുവിന്റെ അടുക്കലെത്താൻ കഴിയാതിരുന്നത് എന്തുകൊണ്ട്?
A.
തിരക്കുമൂലം
B.
വഴിയില്ലാത്തതുകൊണ്ട്
C.
ജനക്കൂട്ടം നിമിത്തം
D.
ഭാരം മൂലം
Show Answer
Correct Answer
C. ജനക്കൂട്ടം നിമിത്തം
Question 5 of 20
"മകനെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന് യേശു തളർവാത രോഗിയോട് പറഞ്ഞത് എന്ത് കണ്ടിട്ടാണ്?
A.
അവന്റെ വിശ്വാസം കണ്ടിട്ട്
B.
അവനെ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ട്
C.
അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവരുടെ തീക്ഷ്ണത കണ്ടിട്ട്
D.
അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ട്
Show Answer
Correct Answer
D. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ട്
Question 6 of 20
വീടിന്റെ മേൽക്കൂര പൊളിച്ചു താഴോട്ട് ഇറക്കപ്പെട്ട രോഗിയോട് യേശു ആദ്യം അരുളിചെയ്ത വചനമെന്ത്?
A.
മകനെ നീ അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ
B.
മകനെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു
C.
മകനെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു
D.
മകനെ നീ സുഖപ്പെട്ടിരിക്കുന്നു
Show Answer
Correct Answer
B. മകനെ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു
Question 7 of 20
പാപങ്ങൾ ക്ഷമിക്കുവാൻ ആർക്കാണ് അധികാരമുള്ളത്?
A.
ഈശോയ്ക്ക്
B.
പിതാവിന്
C.
പുരോഹിതന്മാർക്ക്
D.
ദൈവത്തിന്
Show Answer
Correct Answer
D. ദൈവത്തിന്
Question 8 of 20
യേശു തളർവാത രോഗിയോട് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ചിന്തിച്ചതാര്?
A.
ജനക്കൂട്ടം
B.
ചുറ്റും കൂടിയിരുന്നവർ
C.
തളർവാതരോഗിയെ കൊണ്ടുവന്നവർ
D.
നിയമജ്ഞർ
Show Answer
Correct Answer
D. നിയമജ്ഞർ
Question 9 of 20
ഏതാണ് എളുപ്പം? തളർവാതരോഗിയോട് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതോ എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക എന്ന് പറയുന്നതോ.ആരാരോടു പറഞ്ഞു?
A.
യേശു നിയമജ്ഞരോട്
B.
യേശു ജനങ്ങളോട്
C.
യേശു പുരോഹിതന്മരോട്
D.
തളർവാതരോഗി പുരോഹിതരോട്
Show Answer
Correct Answer
A. യേശു നിയമജ്ഞരോട്
Question 10 of 20
എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോവുക എന്ന് യേശു പറഞ്ഞത് ആരോട്?
A.
സുഖമാക്കപ്പെട്ടവനോട്
B.
സൗഖ്യം ലഭിച്ചവനോട്
C.
കട്ടിലിൽ വന്നവനോട്
D.
തളർവാതരോഗിയോട്
Show Answer
Correct Answer
D. തളർവാതരോഗിയോട്
Question 11 of 20
ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞു യഹൂദർ ദൈവത്തെ മഹത്വപ്പെടുത്തി. ഏതു പോലൊന്ന്?
A.
തളർവാതരോഗി സുഖമാക്കപ്പെട്ടതുപോലെ
B.
തളർവാതരോഗി കിടക്കയും എടുത്ത് നടന്നതുപോലെ
C.
തളർവാതരോഗി സുഖമാക്കപ്പെട്ട് കിടക്കയുമെടുത്ത് നടന്നത് പോലെ
D.
തളർവാതരോഗി സുഖമാക്കപ്പെട്ടതുപോലെ
Show Answer
Correct Answer
C. തളർവാതരോഗി സുഖമാക്കപ്പെട്ട് കിടക്കയുമെടുത്ത് നടന്നത് പോലെ
Question 12 of 20
ലേവിയെ തന്റെ ശിഷ്യഗണത്തിലേക്ക് ചേർക്കുന്നതിന് മുമ്പ് യേശു കടൽത്തീരത്ത് വെച്ച് പഠിപ്പിച്ചത് ആരെയാണ്?
A.
ശിഷ്യന്മാരെ
B.
ശിഷ്യഗണത്തെ
C.
ജനങ്ങളെ
D.
ജനക്കൂട്ടത്തെ
Show Answer
Correct Answer
D. ജനക്കൂട്ടത്തെ
Question 13 of 20
ചുങ്കക്കാരൻ ലേവിയുടെ പിതാവിന്റെ പേരെന്ത്?
A.
ഹൽപൈ
B.
ജോസഫ്
C.
യൂദാ
D.
ജെസെ
Show Answer
Correct Answer
A. ഹൽപൈ
Question 14 of 20
ചുങ്കസ്ഥലത്ത് വച്ച് എന്നെ അനുഗമിക്കുക എന്ന് യേശു പറഞ്ഞത് ആരോട്?
A.
ലേവിയോട്
B.
ചുങ്കക്കാരൻ ലേവിയോട്
C.
ചുങ്കസ്ഥലത്തിരുന്ന ലേവിയോട്
D.
ചുങ്കക്കാരൻ ഹൽപൈയുടെ പുത്രൻ ലേവിയോട്
Show Answer
Correct Answer
B. ചുങ്കക്കാരൻ ലേവിയോട്
Question 15 of 20
എന്നെ അനുഗമിക്കുക എന്ന യേശുവിന്റെ ആഹ്വാനം കേട്ട ലേവി എന്ത് ചെയ്തു?
A.
യേശുവിനെ അനുഗമിച്ചു
B.
യേശുവിനെ തിരസ്കരിച്ചു
C.
എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു
D.
എഴുന്നേറ്റ് യേശുവിനെ വണങ്ങി അനുഗമിച്ചു
Show Answer
Correct Answer
C. എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു
Question 16 of 20
യേശു ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിൽ ഇരുന്നപ്പോൾ അവന്റെ കൂടെ ഭക്ഷണത്തിരുന്നവർ ആരെല്ലാം?
A.
ചുങ്കക്കാരും വേശ്യകളും
B.
ചുങ്കക്കാരും പാപികളും
C.
നീതിമാന്മാരും വിശുദ്ധരും
D.
ചുങ്കക്കാരും സമരിയാക്കാരും
Show Answer
Correct Answer
B. ചുങ്കക്കാരും പാപികളും
Question 17 of 20
യേശുവും ശിഷ്യന്മാരും ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ അനേകം ചുങ്കക്കാരും പാപികളും അവരോടൊപ്പം ഇരിക്കാൻ കാരണമെന്ത്?
A.
കാരണം അവനൊരു പ്രഭയുണ്ടായിരുന്നു
B.
അവന്റെ തേജസ് അവർണ്ണനീയം ആയിരുന്നു
C.
അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു
D.
ചുങ്കക്കാരും വേശ്യകളും അവനെ അനുഗമിച്ചിരുന്നു
Show Answer
Correct Answer
C. അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു
Question 18 of 20
അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന് ചോദിച്ചത് ആര്, ആരോട്?
A.
ഫരിസെയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യന്മാരോട്
B.
ഫരിസേയർ യേശുവിനോട്
C.
നിയമജ്ഞർ യേശുവിനോട്
D.
നിയമജ്ഞരിൽ പെട്ട ചില ഫരിസേയർ യേശുവിനോട്
Show Answer
Correct Answer
A. ഫരിസെയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യന്മാരോട്
Question 19 of 20
പൂരിപ്പിക്കുക:..............................................രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ........................................... പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.
A.
സൗഖ്യം ലഭിച്ചവർക്കല്ലാ, നല്ലവരെയല്ല
B.
അരോഗദൃഢഗാത്രക്കല്ല, നല്ലവരെ അല്ല
C.
പാപികൾക്കല്ല,നല്ല വർക്കല്ല
D.
ആരോഗ്യമുള്ളവർക്കല്ലാ,നീതിമാന്മാരെ അല്ല
Show Answer
Correct Answer
D. ആരോഗ്യമുള്ളവർക്കല്ലാ,നീതിമാന്മാരെ അല്ല
Question 20 of 20
നീതിമാന്മാരെ അല്ല പാപികളെ വിളിക്കാനാണ് ഞാൻ വന്നത്. യേശു ഈ വാചകം അരുളിചെയ്തത് എവിടെവെച്ച്?
A.
ഭക്ഷണത്തിന് ഇരിക്കുമ്പോൾ
B.
ലേവിയുടെ ഭവനത്തിൽ വച്ച്
C.
ജനക്കൂട്ടത്തിനിടയിൽ
D.
വീട്ടിൽ വച്ച്
Show Answer
Correct Answer
B. ലേവിയുടെ ഭവനത്തിൽ വച്ച്