MCBQ app icon Malayalam Catholic Bible Quiz
Mark Chapter 6 New Testament 20 Questions

Mark Chapter 6 — Bible Quiz in Malayalam മർക്കോസ് 6-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 6, based on the POC Bible Malayalam edition. The app has all 55 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

ശിഷ്യന്മാരോട് കൂടി സ്വദേശത്ത് എത്തിയ യേശു സാമ്പത് ദിവസം എന്ത് ചെയ്തു?

A. പള്ളിയിൽ പോയി
B. ദേവാലയത്തിലേക്ക് പുറപ്പെട്ടു
C. ദേവാലയത്തിൽ ചെന്ന് പഠിപ്പിച്ചു
D. സിനഗോഗില്‍ പഠിപ്പിച്ചു
Show Answer
Correct Answer D. സിനഗോഗില്‍ പഠിപ്പിച്ചു
Question 2 of 20

"ഇവന് ഇതെല്ലാം എവിടെ നിന്ന് .ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്. എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്." യേശുവിനെപ്പറ്റി ആളുകൾ ഇങ്ങനെ പറഞ്ഞത് എവിടെ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്?

A. സ്വദേശത്ത് സിനഗോഗിൽ
B. സിനഗോഗിൽ
C. കഫർണ്ണാമിലെ സിനഗോഗിൽ
D. സമരിയയിലെ സിനഗോഗില്‍
Show Answer
Correct Answer A. സ്വദേശത്ത് സിനഗോഗിൽ
Question 3 of 20

യേശുവിന്റെ സഹോദരങ്ങളായി മാർക്കോസ് വിശേഷത്തിൽ പറയുന്നവർ ആരെല്ലാം?

A. യാക്കോബ് യൂദാസ് ശിമയോൺ
B. യാക്കോബ് യോസേ യൂദാസ് ശിമയോൻ
C. യാക്കോബ് പീലിപ്പോസ് യൂദാസ് ശിമയോൻ
D. യാക്കോബ് യോഹന്നാൻ പത്രോസ് ആന്ധ്രയോസ്
Show Answer
Correct Answer B. യാക്കോബ് യോസേ യൂദാസ് ശിമയോൻ
Question 4 of 20

ഒരു പ്രവാചകന്‍ അവമതിക്കപ്പെടുക എവിടെയെല്ലാം എന്നാണ് യേശു മർക്കോസിന്റെ സുവിശേഷത്തിൽ പറയുക?

A. സ്വദേശത്തും ബന്ധു ജനങ്ങളുടെ ഇടയിലും
B. സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും
C. രാജ്യം മുഴുവനും
D. ലോകം മുഴുവനും
Show Answer
Correct Answer B. സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും
Question 5 of 20

സ്വദേശത്ത് യേശുവിന് പ്രവർത്തിക്കാൻ സാധിച്ച അൽഭുതം എന്തായിരുന്നു?

A. ഏതാനും രോഗികളുടെ മേൽ കൈകൾ വച്ച് സുഖപ്പെടുത്തി
B. ജായ്റോസിന്റെ മകളെ ഉയർപ്പിച്ചു
C. രക്തസ്രാവക്കാരിയെ സുഖപ്പെടുത്തി
D. തളർവാതരോഗിയെ സുഖപ്പെടുത്തി
Show Answer
Correct Answer A. ഏതാനും രോഗികളുടെ മേൽ കൈകൾ വച്ച് സുഖപ്പെടുത്തി
Question 6 of 20

സ്വദേശത്ത് യേശുവിന് അധികം അത്ഭുതമൊന്നും ചെയ്യുവാൻ സാധിക്കാതിരുന്നത് എന്തുകൊണ്ട്?

A. തിരക്കായിരുന്നതുകൊണ്ട്
B. രോഗികൾ ഇല്ലാതിരുന്നതുകൊണ്ട്
C. അവരുടെ വിശ്വാസ രാഹിത്യം കൊണ്ട്
D. ജനത്തിന്റെ നിസ്സഹകരണം കൊണ്ട്
Show Answer
Correct Answer C. അവരുടെ വിശ്വാസ രാഹിത്യം കൊണ്ട്
Question 7 of 20

മർക്കോസിന്റെ സുവിശേഷത്തിൽ രണ്ടുവീതം എത്ര പേരെയാണ് യേശു സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കുന്നത്?

A. 10 പേരെ
B. 12 പേരെ
C. 20 പേരെ
D. 72 പേരെ
Show Answer
Correct Answer B. 12 പേരെ
Question 8 of 20

മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷപ്രഘോഷത്തിന് യേശു അയച്ച 12 പേർക്കും ആരുടെ മേലുള്ള അധികാരമാണ് കൊടുത്തത്?

A. അശുദ്ധാത്മാക്കളുടെ മേൽ
B. രോഗികളുടെ മേൽ
C. പിശാച് ബാധിച്ചവരുടെ മേൽ
D. മരിച്ചവരുടെ മേൽ
Show Answer
Correct Answer A. അശുദ്ധാത്മാക്കളുടെ മേൽ
Question 9 of 20

മർക്കോസിന്റെ സുവിശേഷത്തിൽ പ്രഘോഷണത്തിനായി അയക്കപ്പെടുന്ന ശിഷ്യന്മാർക്ക് എന്തെല്ലാം യാത്രയ്ക്ക് കരുതാം എന്നാണ് യേശു പറയുക?

A. വടി ചെരുപ്പ് ബൈബിൾ
B. ചെരുപ്പ് സഞ്ചി പുസ്തകം
C. വടി ചെരുപ്പ് ഒരു ഉടുപ്പ്
D. വടി പുസ്തകം ഒരു ഉടുപ്പ്
Show Answer
Correct Answer C. വടി ചെരുപ്പ് ഒരു ഉടുപ്പ്
Question 10 of 20

മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷയാത്രയ്ക്കായി അയക്കപ്പെടുന്ന ശിഷ്യന്മാർ എന്തൊക്കെ കരുതരുത് എന്നാണ് യേശു ഉപദേശിക്കുക?

A. പണം
B. പണമോ രണ്ടു ഉടുപ്പോ
C. പണമോ ഉടുപ്പോ
D. അപ്പം സഞ്ചി അരപ്പട്ടയിൽ പണം
Show Answer
Correct Answer D. അപ്പം സഞ്ചി അരപ്പട്ടയിൽ പണം
Question 11 of 20

സുവിശേഷ ദൗത്യവുമായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ എന്തു ചെയ്യണം എന്നാണ് യേശു ഉപദേശിക്കുന്നത്?

A. ആ വീട്ടിൽ താമസിക്കണം
B. ആ വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങണം
C. ആ വീടിന് സമാധാനം ആശംസിക്കണം
D. അവിടം വിട്ടു പോകുന്നത് വരെ ആ വീട്ടിൽ തന്നെ താമസിക്കണം
Show Answer
Correct Answer D. അവിടം വിട്ടു പോകുന്നത് വരെ ആ വീട്ടിൽ തന്നെ താമസിക്കണം
Question 12 of 20

സുവിശേഷ ദൗത്യവുമായി സഞ്ചരിക്കുന്ന ശിഷ്യന്മാരെ ജനങ്ങൾ സ്വീകരിക്കാതിരിക്കുകയോ വാക്കുകൾ ശ്രവിക്കാതിരിക്കുകയോ ചെയ്താൽ അവിടെനിന്ന് പുറപ്പെടുമ്പോൾ അവർക്ക് സാക്ഷ്യത്തിനായി എന്തു ചെയ്യാനാണ് യേശു ആവശ്യപ്പെടുന്നത്?

A. സമാധാനം ആശംസിക്കണം
B. കാലിലെ പൊടി തട്ടിക്കളയണം
C. ഒരു പുസ്തകം കൊടുക്കുക
D. മുറ്റത്ത് നിന്ന് വചനം പ്രഘോഷിക്കുക
Show Answer
Correct Answer B. കാലിലെ പൊടി തട്ടിക്കളയണം
Question 13 of 20

സുവിശേഷ പ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ എങ്ങനെയാണ് രോഗികളെ സുഖപ്പെടുത്തിയത്?

A. അവരുടെ മേൽ കൈകൾ വച്ച്
B. അവരെ തൊട്ട്
C. കുരിശടയാളം വരച്ച്
D. തൈലം പൂശി
Show Answer
Correct Answer D. തൈലം പൂശി
Question 14 of 20

ജനങ്ങളുടെ ഇടയിൽ യേശു ആരൊക്കെയാണ് എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്?

A. ദൈവത്തിന്റെ പുത്രൻ
B. സ്നാപകയോഹന്നാൻ ഏലിയാ പ്രവാചകൻ
C. ദൈവത്തിന്റെ പരിശുദ്ധൻ
D. ദൈവപുത്രനും മനുഷ്യപുത്രനും
Show Answer
Correct Answer B. സ്നാപകയോഹന്നാൻ ഏലിയാ പ്രവാചകൻ
Question 15 of 20

യേശു മരിച്ചവരിൽ നിന്നും ഉയർപ്പിക്കപ്പെട്ട സ്നാപകയോഹന്നാൻ ആണെന്ന് ജനങ്ങൾ എന്തുകൊണ്ടാണ് വിശ്വസിച്ചത്?

A. അവന്റെ പ്രവർത്തികൾ കൊണ്ട്
B. അവനിലെ മഹത്വം കണ്ട്
C. അവനിലെ പ്രഭവലയം നിമിത്തം
D. അത്ഭുതകരമായ ശക്തികൾ അവനിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട്
Show Answer
Correct Answer D. അത്ഭുതകരമായ ശക്തികൾ അവനിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട്
Question 16 of 20

ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം പ്രസ്താവിച്ചത് ആര്?

A. പീലാത്തോസ്
B. ഹേറോദോസ്
C. ആർക്കലാവൂസ്
D. ദാരിയോസ്
Show Answer
Correct Answer B. ഹേറോദോസ്
Question 17 of 20

തന്റെ ഏത് സഹോദരന്റെ ഭാര്യയെയാണ് ഹെറോദോസ് രാജാവ് വിവാഹം ചെയ്തത്?

A. പീലിപ്പോസ്
B. ദാവീദ്
C. ജോസഫ്
D. ശിമയോൻ
Show Answer
Correct Answer A. പീലിപ്പോസ്
Question 18 of 20

പീലിപ്പോസ് എന്ന പേരിനർത്ഥം?

A. സ്നേഹിതൻ
B. കരുത്തും കരുണയും ഉള്ളവൻ
C. പ്രതാപി
D. കുതിരകളുടെ സ്നേഹിതൻ
Show Answer
Correct Answer D. കുതിരകളുടെ സ്നേഹിതൻ
Question 19 of 20

ഹേറോദോസ് രാജാവ് വിവാഹം ചെയ്ത സ്വസഹോദരൻ പീലിപ്പോസിന്റെ ഭാര്യയുടെ പേരെന്ത്?

A. ഹേറോദിയ
B. സൂസന്ന
C. മറിയം
D. ഹന്ന
Show Answer
Correct Answer A. ഹേറോദിയ
Question 20 of 20

"സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്." ആരാരോടു പറഞ്ഞു?

A. ഹെറോദോസ് ഹെറോദിയായോട്
B. സ്നാപകയോഹന്നാൻ ഹെറോദോസിനോട്
C. സ്നാപകയോഹന്നാൻ ഹേറോദിയായോട്
D. ഇതൊന്നുമല്ല
Show Answer
Correct Answer B. സ്നാപകയോഹന്നാൻ ഹെറോദോസിനോട്
Malayalam Catholic Bible Quiz App

Practice the Full Mark Chapter 6 Quiz in the App

The website shows 20 questions. The app has all 55 — with score tracking, offline access, and daily reminders.

Download Free on Google Play