MCBQ app icon Malayalam Catholic Bible Quiz
Matthew Chapter 5 New Testament 20 Questions

Matthew Chapter 5 — Bible Quiz in Malayalam മത്തായി 5-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Matthew Chapter 5, based on the POC Bible Malayalam edition. The app has all 53 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.

Question 1 of 20

സുവിശേഷ ഭാഗ്യങ്ങൾ എന്നറിയപ്പെടുന്ന തിരുവചനങ്ങൾ മത്തായിയുടെ സുവിശേഷത്തിൽ ഏത് അധ്യായത്തിൽ?

A. 5
B. 4
C. 6
D. 11
Show Answer
Correct Answer A. 5
Question 2 of 20

മത്തായിയുടെ സുവിശേഷത്തിൽ ആകെ എത്ര സുവിശേഷ ഭാഗ്യങ്ങൾ ഉണ്ട്?

A. 18
B. 5
C. 22
D. 8
Show Answer
Correct Answer D. 8
Question 3 of 20

സുവിശേഷഭാഗ്യങ്ങൾ യേശു ആരോടാണ് അരുളി ചെയ്തത്?

A. ശിഷ്യന്മാരോട്
B. ജനക്കൂട്ടത്തോട്
C. വലിയ ജനക്കൂട്ടത്തോട്
D. ചുറ്റും കൂടിയിരുന്ന വരോട്
Show Answer
Correct Answer A. ശിഷ്യന്മാരോട്
Question 4 of 20

ആത്മാവിൽ ദരിദ്രരായവർക്ക് യേശു വാഗ്ദാനം ചെയ്യുന്ന സൗഭാഗ്യം എന്ത്?

A. ദൈവരാജ്യം
B. സമ്പത്ത്
C. സ്വർഗ്ഗരാജ്യം
D. അധികാരം
Show Answer
Correct Answer C. സ്വർഗ്ഗരാജ്യം
Question 5 of 20

ആശ്വസിപ്പിക്കപ്പെടും എന്ന സൗഭാഗ്യം യേശു വാഗ്ദാനം ചെയ്യുന്നത് ആർക്ക്?

A. സങ്കടപ്പെടുന്നവർക്ക്
B. വിലപിക്കുന്നവർക്ക്
C. കരയുന്നവർക്ക്
D. വിഷമിച്ചിരിക്കുന്നവർക്ക്
Show Answer
Correct Answer B. വിലപിക്കുന്നവർക്ക്
Question 6 of 20

ശാന്തശീലർക്ക് യേശു അരുളിചെയ്യുന്ന സൗഭാഗ്യം എന്ത്?

A. കൂടുതൽ കൃപ
B. അവർ രാജ്യങ്ങൾ അവകാശമാക്കും
C. പിശാചുക്കളെ പുറത്താക്കും
D. അവർ ഭൂമി അവകാശമാക്കും
Show Answer
Correct Answer D. അവർ ഭൂമി അവകാശമാക്കും
Question 7 of 20

എങ്ങനെയുള്ളവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ് സുവിശേഷ ഭാഗ്യങ്ങളിൽ യേശു അരുളിചെയ്യുന്നത്?

A. നീതിക്കുവേണ്ടി വിശക്കുന്നവർക്ക്
B. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക്
C. നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്യുന്നവർക്ക്
D. നീതിക്കുവേണ്ടി പോരാടുന്നവർക്ക്
Show Answer
Correct Answer B. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക്
Question 8 of 20

കരുണയുള്ളവരെപറ്റി മലയിലെ പ്രസംഗത്തിൽ യേശു അരുളിചെയ്ത സുവിശേഷം ഭാഗ്യം എന്ത്?

A. അവർക്ക് കരുണ ലഭിക്കും
B. അവരോട് ദയ ഉണ്ടാവും
C. അവർക്ക് കൃപ ലഭിക്കും
D. അവസാനവിധിയിൽ കരുണ ലഭിക്കും
Show Answer
Correct Answer A. അവർക്ക് കരുണ ലഭിക്കും
Question 9 of 20

എങ്ങനെയുള്ളവർ ദൈവത്തെ കാണും എന്നാണ് സുവിശേഷ ഭാഗ്യങ്ങളിൽ യേശു അരുളി ചെയ്യുന്നത്?

A. മനശുദ്ധിയുള്ളവർ
B. നീതിമാന്മാർ
C. ഹൃദയത്തിൽ നന്മയുള്ളവർ
D. ഹൃദയശുദ്ധിയുള്ളവർ
Show Answer
Correct Answer D. ഹൃദയശുദ്ധിയുള്ളവർ
Question 10 of 20

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ ആകുന്നത് എന്തുകൊണ്ട്?

A. അവർ ദൈവ പുത്രന്മാർ എന്ന് വിളിക്കപ്പെടുന്നത് കൊണ്ട്
B. അവർ സമാധാനം സ്ഥാപിക്കുന്നതുകൊണ്ട്
C. സമാധാനത്തിൽ കഴിയുന്നവർ ആയതുകൊണ്ട്
D. ഹൃദയത്തിൽ സമാധാനം അനുഭവിക്കുന്നതുകൊണ്ട്
Show Answer
Correct Answer A. അവർ ദൈവ പുത്രന്മാർ എന്ന് വിളിക്കപ്പെടുന്നത് കൊണ്ട്
Question 11 of 20

നീതിക്ക് വേണ്ടി പീഡനം ഏൽക്കുന്നവർക്ക് യേശു വാഗ്ദാനം ചെയ്യുന്ന സൗഭാഗ്യം എന്ത്?

A. ദൈവരാജ്യം അവരുടേതാണ്
B. സ്വർഗ്ഗം അവരുടേതാണ്
C. സ്വർഗ്ഗരാജ്യം അവരുടേതാണ്
D. ഭൂമി മുഴുവൻ അവരുടേതാണ്
Show Answer
Correct Answer C. സ്വർഗ്ഗരാജ്യം അവരുടേതാണ്
Question 12 of 20

വിശുദ്ധ മത്തായിയുടെ സുവിശേഷം അനുസരിച്ച് യേശുവിന്റെ നാമത്തെ പ്രതി മനുഷ്യർ ശിഷ്യന്മാരെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന് യേശു ആദ്യമായി പറഞ്ഞത് എവിടെവച്ചാണ്?

A. ഗിരിപ്രഭാഷണത്തിൽ
B. ഗലീലി പ്രസംഗത്തിൽ
C. മലയിലെ പ്രസംഗത്തിൽ
D. അഷ്ട സൗഭാഗ്യങ്ങളിൽ
Show Answer
Correct Answer C. മലയിലെ പ്രസംഗത്തിൽ
Question 13 of 20

ശിഷ്യന്മാർക്ക് മുമ്പുണ്ടായിരുന്ന ആരെയാണ് അവർ ഇപ്രകാരം പീഡിപ്പിച്ചിരുന്നതായി യേശു സുവിശേഷ ഭാഗങ്ങളിൽ അരുളി ചെയ്യുന്നത്?

A. പ്രവാചകന്മാരെ
B. ന്യാധിപന്മാരെ
C. രാജാക്കന്മാരെ
D. വിശ്വാസികളെ
Show Answer
Correct Answer A. പ്രവാചകന്മാരെ
Question 14 of 20

എങ്ങനെയുള്ള പട്ടണത്തെയാണ് മറച്ചുവെക്കുക സാധ്യമല്ലാത്തത്?

A. പാറയിൽ പണിത പട്ടണത്തെ
B. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ
C. ജെറുസലേമിന് ചുറ്റുമുള്ള പട്ടണത്തെ
D. ജെറുസലേം പട്ടണത്തെ
Show Answer
Correct Answer B. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ
Question 15 of 20

വിളക്ക് കൊളുത്തി ആരും എവിടെ വയ്ക്കാറില്ല എന്നാണ് ഈശോ പറയുന്നത്?

A. പീഠത്തിന് കീഴിൽ
B. ഉള്ളിലെ മുറിയിൽ
C. വീടിന്റെ ഉമ്മറത്ത്
D. പറയുടെ കീഴിൽ
Show Answer
Correct Answer D. പറയുടെ കീഴിൽ
Question 16 of 20

ശിഷ്യന്മാരുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ എന്ത് എന്നാണ് യേശു പറയുന്നത്?

A. ശിഷ്യൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല
B. ശിഷ്യൻ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല
C. ശിഷ്യൻ ദൈവസ്നേഹത്തിൽ പ്രവേശിക്കുകയില്ല
D. ശിഷ്യൻ ഗുരുവിനോളം വളരില്ല
Show Answer
Correct Answer A. ശിഷ്യൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല
Question 17 of 20

കൊല്ലരുത്, കൊല്ലുന്നവന് ലഭിക്കുന്ന ശിക്ഷ എന്ത്?

A. മരണം
B. ന്യായവിധി
C. അന്ത്യം
D. അന്ത്യവിധിയിൽ നരകം
Show Answer
Correct Answer B. ന്യായവിധി
Question 18 of 20

കൊല്ലരുത്, കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് ആരോടാണ് പറയപ്പെട്ടിരിക്കുന്നത്?

A. പ്രവാചകന്മാരോട്
B. രാജാക്കന്മാരോട്
C. പൂർവികരോട്
D. പഴയനിയമ ജനത്തോട്
Show Answer
Correct Answer C. പൂർവികരോട്
Question 19 of 20

യേശുവിന്റെ നിയമത്തിൽ എങ്ങനെയുള്ളവനാണ് ന്യായവിധിക്ക് അർഹനാകുന്നവൻ?

A. അയൽക്കാരനോട് കോപിക്കുന്നവൻ
B. കോപിക്കുന്നവൻ
C. ദൈവത്തോട് കോപിക്കുന്നവൻ
D. സഹോദരനോട് കോപിക്കുന്നവൻ
Show Answer
Correct Answer D. സഹോദരനോട് കോപിക്കുന്നവൻ
Question 20 of 20

സഹോദരനെ ഭോഷ എന്ന് വിളിക്കുന്നവന് ലഭിക്കുന്ന ശിക്ഷ എന്ത്?

A. ശിക്ഷ ലഭിക്കും
B. സഹോദരന്റെ മുൻപിൽ അപമാനിതനാകും
C. മരിക്കും
D. ന്യായാധിപ സംഘത്തിന് മുൻപിൽ നിൽക്കേണ്ടിവരും
Show Answer
Correct Answer D. ന്യായാധിപ സംഘത്തിന് മുൻപിൽ നിൽക്കേണ്ടിവരും
Malayalam Catholic Bible Quiz App

Practice the Full Matthew Chapter 5 Quiz in the App

The website shows 20 questions. The app has all 53 — with score tracking, offline access, and daily reminders.

Download Free on Google Play