MCBQ app icon Malayalam Catholic Bible Quiz
Matthew Chapter 6 New Testament 20 Questions

Matthew Chapter 6 — Bible Quiz in Malayalam മത്തായി 6-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Matthew Chapter 6, based on the POC Bible Malayalam edition. The app has all 43 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.

Question 1 of 20

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരുടെ മുൻപിൽ എന്ത് അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക എന്നാണ് യേശു പറയുന്നത്?

A. ദാനധർമ്മം
B. നന്മ പ്രവർത്തികൾ
C. കാരുണ്യ പ്രവർത്തികൾ
D. സൽകർമ്മങ്ങൾ
Show Answer
Correct Answer D. സൽകർമ്മങ്ങൾ
Question 2 of 20

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സത്കർമ്മങ്ങൾ അനുഷ്ഠിച്ചാൽ ഉള്ള ഫലം എന്ത്?

A. സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്ക് പ്രതിഫലം ഇല്ല
B. സ്വർഗ്ഗ പ്രവേശം സാധ്യമല്ല
C. നരകതീയിൽ എറിയപ്പെടും
D. എന്റെ പിതാവിനാൽ നിങ്ങൾ വിധിക്കപ്പെടും
Show Answer
Correct Answer A. സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്ക് പ്രതിഫലം ഇല്ല
Question 3 of 20

മറ്റുള്ളവരിൽ നിന്ന് പ്രശംസ ലഭിക്കാതിരിക്കാൻ കപടനാട്യക്കാർ എവിടെ ചെയ്യുന്നതുപോലെ നീ ഭിക്ഷ കൊടുക്കരുത് എന്നാണ് യേശു പറയുന്നത്?

A. സിനഗോകുകളിലും ദേവാലയത്തിലും
B. ജെറുസലേം നഗരവീഥികളിലും ദേവാലയത്തിലും
C. സിനഗോകുകളിലും തെരുവീഥികളിലും
D. സിനഗോകുകളിലും ജെറുസലേം ദേവാലയത്തിലും
Show Answer
Correct Answer C. സിനഗോകുകളിലും തെരുവീഥികളിലും
Question 4 of 20

എപ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത് എന്നാണ് യേശു പറയുന്നത്?

A. ദാനധർമ്മം ചെയ്യുമ്പോൾ
B. ഭിക്ഷ കൊടുക്കുമ്പോൾ
C. സത്ക്കർമങ്ങൾ ചെയ്യുമ്പോൾ
D. ദാനം കൊടുക്കുമ്പോൾ
Show Answer
Correct Answer B. ഭിക്ഷ കൊടുക്കുമ്പോൾ
Question 5 of 20

നീ ധർമ്മദാനം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന് എങ്ങനെയാണ് ഭിക്ഷ കൊടുക്കേണ്ടത്?

A. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതെ
B. ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയാതെ
C. വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതെ
D. ഇടതു കരം ചെയ്യുന്നത് വലതു കരം അറിയാതെ
Show Answer
Correct Answer A. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതെ
Question 6 of 20

പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ആരെപോലെ ആയിരിക്കരുതെന്നാണ് യേശു പറയുന്നത്?

A. നിയമജ്ഞരെ പോലെ
B. ഫരിസേയരെ പോലെ
C. പുരോഹിതരെ പോലെ
D. കപടനാട്യക്കാരെ പോലെ
Show Answer
Correct Answer D. കപടനാട്യക്കാരെ പോലെ
Question 7 of 20

കപട നാട്ടിയക്കാർ സിനഗോകുകളിലും തെരുവീഥികളുടെ കോണുകളിലുംനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

A. സ്ഥലസൗകര്യം ഉള്ളതുകൊണ്ട്
B. കപടനാട്യക്കാരായതുകൊണ്ട്
C. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി
D. ഇതൊന്നുമല്ല
Show Answer
Correct Answer C. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി
Question 8 of 20

പ്രാർത്ഥിക്കുമ്പോൾ വിജാതീയർ എന്തു ചെയ്യുന്നു?

A. പ്രകടനം കാട്ടുന്നു
B. അധിഭാഷണം ചെയ്യുന്നു
C. കൂടുതൽ പ്രാർത്ഥന ചൊല്ലുന്നു
D. ശാന്തമായിരിക്കുന്നു
Show Answer
Correct Answer B. അധിഭാഷണം ചെയ്യുന്നു
Question 9 of 20

വിജാതീയർ അതിഭാഷണം നടത്തുന്നതു വഴി എന്താണ് അവർ കരുതുന്നത്?

A. തങ്ങൾ ശ്രേഷ്ഠർ ആണെന്ന്
B. തങ്ങൾ പ്രാർത്ഥിക്കുന്നവർ ആണെന്ന്
C. തങ്ങളുടെ പ്രാർത്ഥന ശ്രേഷ്ഠമാണെന്ന്
D. തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന്
Show Answer
Correct Answer D. തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന്
Question 10 of 20

നിങ്ങൾ ചോദിക്കുന്നതിനു മുമ്പ്തന്നെ നിങ്ങളുടെ ആവശ്യം അറിയുന്നതാര്?

A. നിങ്ങളുടെ പിതാവ്
B. സ്വർഗ്ഗസ്ഥനായ പിതാവ്
C. പരിശുദ്ധനായ പിതാവ്
D. ദൈവം
Show Answer
Correct Answer A. നിങ്ങളുടെ പിതാവ്
Question 11 of 20

മത്തായിയുടെ സുവിശേഷത്തിൽ യേശു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിച്ച സാഹചര്യം ഏത്?

A. ജനക്കൂട്ടത്തോടുള്ള പ്രസംഗത്തിൽ
B. പ്രാർത്ഥനയെ കുറിച്ചുള്ള പ്രസംഗത്തിൽ
C. വിജാതീയരെ കുറിച്ചുള്ള പ്രസംഗത്തിൽ
D. മലയിലെ പ്രസംഗത്തിൽ
Show Answer
Correct Answer D. മലയിലെ പ്രസംഗത്തിൽ
Question 12 of 20

യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഇന്ന് ഞങ്ങൾക്ക് നൽകണമേ എന്ന് പ്രാർത്ഥിക്കുന്നത് എന്ത് ആവശ്യത്തിനാണ്?

A. അന്നന്ന് വേണ്ട ആഹാരം
B. അന്നന്ന് വേണ്ട അന്നം
C. വസ്ത്രം
D. ഇന്നത്തെ ഭക്ഷണം
Show Answer
Correct Answer A. അന്നന്ന് വേണ്ട ആഹാരം
Question 13 of 20

ഏതു പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കാനാണ് കർത്തൃ പ്രാർത്ഥനയിൽ യേശു പഠിപ്പിക്കുന്നത്?

A. ഞങ്ങളോട് തെറ്റ് ചെയ്യുതവരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ
B. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ
C. ഞങ്ങൾ ക്ഷമിച്ചത് പോലെ
D. മറ്റുള്ളവരുടെ കടങ്ങൾ ഞങ്ങൾ ക്ഷമിച്ചത് പോലെ
Show Answer
Correct Answer B. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ
Question 14 of 20

കർതൃ പ്രാർത്ഥനയിൽ ഈശോ പ്രലോഭനത്തെക്കുറിച്ച് അരുളി ചെയ്ത വചനം ഏത്?

A. പ്രലോഭനങ്ങളെ അതിജീവിക്കണമേ
B. പിതാവേ പ്രലോഭനങ്ങളിൽ നിന്ന് രക്ഷിക്കണമേ
C. പ്രലോഭനം നൽകരുതെ
D. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ
Show Answer
Correct Answer D. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ
Question 15 of 20

ഈശോ പഠിപ്പിച്ച കർതൃപ്രാർത്ഥനയിൽ എത്ര യാചനകൾ ഉണ്ട്?

A. 6
B. 7
C. 5
D. 8
Show Answer
Correct Answer B. 7
Question 16 of 20

സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിന് അരുളി ചെയ്യുന്ന വ്യവസ്ഥ എന്താണ്?

A. മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കുക
B. നാം പാപം ചെയ്യാതിരിക്കുക
C. നമ്മുടെ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുക
D. നിരന്തരം പ്രാർത്ഥിക്കുക
Show Answer
Correct Answer A. മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കുക
Question 17 of 20

നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെ പോലെ എന്ത് ചെയ്യരുത് എന്നാണ് യേശു പറയുന്നത്?

A. എല്ലാവരെയും അറിയിക്കരുത്
B. വിഷമം കാണിക്കരുത്
C. വിഷാദം ഭാവിക്കരുത്
D. മുഖം വികൃതമാക്കരുത്
Show Answer
Correct Answer C. വിഷാദം ഭാവിക്കരുത്
Question 18 of 20

തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി കപടനാട്യക്കാർ എന്തു ചെയ്യുന്നു?

A. മുഖം വിരൂപമാക്കുന്നു
B. മുഖം വികൃതമാക്കുന്നു
C. വിഷാദം ഭാവിക്കുന്നു
D. ക്ഷീണം ഭാവി ക്കുന്നു
Show Answer
Correct Answer B. മുഖം വികൃതമാക്കുന്നു
Question 19 of 20

'സത്യമായി ഞാൻ നിങ്ങളോട് പറയുന്നു അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു' ഇങ്ങനെ എത്ര പ്രാവശ്യം ആവർത്തിക്കുന്നു?

A. 4
B. 3
C. 2
D. 7
Show Answer
Correct Answer B. 3
Question 20 of 20

ഉപവസിക്കുന്നത് ആരു മാത്രമേ കാണാൻ പാടുള്ളൂ എന്നാണ് യേശു പറഞ്ഞത്?

A. അദൃശ്യനായ പിതാവ് മാത്രം
B. സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം
C. പരിശുദ്ധനായ പിതാവ് മാത്രം
D. നീതിമാനായ സ്വർഗ്ഗത്തിലെ പിതാവ്
Show Answer
Correct Answer A. അദൃശ്യനായ പിതാവ് മാത്രം
Malayalam Catholic Bible Quiz App

Practice the Full Matthew Chapter 6 Quiz in the App

The website shows 20 questions. The app has all 43 — with score tracking, offline access, and daily reminders.

Download Free on Google Play