MCBQ app icon Malayalam Catholic Bible Quiz
Mark Chapter 4 New Testament 20 Questions

Mark Chapter 4 — Bible Quiz in Malayalam മർക്കോസ് 4-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 4, based on the POC Bible Malayalam edition. The app has all 35 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

യേശു വിതക്കാരന്റെ ഉപമ എവിടെ വച്ചാണ് പഠിപ്പിച്ചത്?

A. കടൽ തീരത്ത് വച്ച്
B. മലമുകളിൽ
C. വഞ്ചിയിലിരുന്ന്
D. കടൽത്തീരത്ത് വഞ്ചിയിലിരുന്ന്
Show Answer
Correct Answer A. കടൽ തീരത്ത് വച്ച്
Question 2 of 20

കടൽത്തീരത്ത് വെച്ച് യേശു ജനങ്ങളെ പഠിപ്പിച്ചത് എവിടെയിരുന്നു കൊണ്ടാണ്?

A. മണലിൽ
B. വഞ്ചിയിൽ
C. കഴുതപ്പുറത്ത്
D. പാറയിൽ
Show Answer
Correct Answer B. വഞ്ചിയിൽ
Question 3 of 20

യേശു കടൽതീരത്ത് വഞ്ചിയിലിരുന്ന് ജനങ്ങളെ പഠിപ്പിച്ചപ്പോൾ ജനങ്ങളെല്ലാം നിന്നിരുന്നത് എങ്ങനെ?

A. ചുറ്റും കൂടിനിന്നു
B. കരയിൽ കടലിനെ നോക്കി
C. കരയിൽ കടലിന് അഭിമുഖമായി
D. കരയിൽ വഞ്ചിക്ക് അഭിമുഖമായി
Show Answer
Correct Answer C. കരയിൽ കടലിന് അഭിമുഖമായി
Question 4 of 20

വിതക്കാരൻ വിതച്ച വിത്തിൽ വഴിയരികിൽ വീണ വിത്തിന് എന്ത് സംഭവിച്ചു?

A. മണ്ണിനോട് ചേർന്നു
B. പക്ഷികൾ വന്ന് അവ തിന്ന് കളഞ്ഞു
C. ഉപേക്ഷിക്കപ്പെട്ടു
D. അഴുകിപ്പോയി
Show Answer
Correct Answer B. പക്ഷികൾ വന്ന് അവ തിന്ന് കളഞ്ഞു
Question 5 of 20

മണ്ണിന് ആഴം ഇല്ലാതിരുന്നതിനാൽ അത് പെട്ടെന്ന് മുളച്ചു പൊങ്ങി. സൂര്യനുദിച്ചപ്പോൾ അത് വെയിലേറ്റ് വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞു പോവുകയും ചെയ്തു. എവിടെ വീണ വിത്തിനെ പറ്റിയാണ് ഇത് പറയുന്നത്?

A. വഴിയരികയിൽ വീണ വിത്ത്
B. മുൾച്ചെടികൾക്കിടയിൽ വീണ വിത്ത്
C. കടൽത്തീരത്ത് വീണ വിത്ത്
D. പാറപ്പുറത്ത് വീണ വിത്ത്
Show Answer
Correct Answer D. പാറപ്പുറത്ത് വീണ വിത്ത്
Question 6 of 20

വിതക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തിന് എന്ത് സംഭവിച്ചു?

A. അവ മുള്ള് തിന്നു
B. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കി കളഞ്ഞു
C. ഫലമില്ലാതെ പോയി
D. നശിച്ചുപോയി
Show Answer
Correct Answer B. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കി കളഞ്ഞു
Question 7 of 20

നല്ല മണ്ണിൽ വീണ വിത്ത് എത്രമേനി ഫലം പുറപ്പെടുവിച്ചു?

A. ധാരാളം ഫലം
B. 100 മേനി ഫലം
C. ഉൾക്കൊള്ളാവുന്നതിനേക്കാൾ ഫലം
D. 30 മേനി 60 മേനി 100 മേനി ഫലം
Show Answer
Correct Answer D. 30 മേനി 60 മേനി 100 മേനി ഫലം
Question 8 of 20

മർക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ ഉപമ?

A. വിതക്കാരന്റെ ഉപമ
B. ധൂർത്തപുത്രന്റെ ഉപമ
C. വിത്തിന്റെ ഉപമ
D. കടുകുമണിയുടെ ഉപമ
Show Answer
Correct Answer A. വിതക്കാരന്റെ ഉപമ
Question 9 of 20

ഏതു ഉപമ അരുളി ചെയ്ത ശേഷമാണ് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന് യേശു പറഞ്ഞത്?

A. വിത്തിന്റെ ഉപമ
B. കടുക് മണിയുടെ ഉപമ
C. ധൂർത്ത പുത്രന്റെ ഉപമ
D. വിതക്കാരന്റെ ഉപമ
Show Answer
Correct Answer D. വിതക്കാരന്റെ ഉപമ
Question 10 of 20

കടൽത്തീരത്തെ ഉപദേശത്തിനുശേഷം യേശു തനിച്ചായപ്പോൾ 12 പേരും കൂടെയുണ്ടായിരുന്നവരും യേശുവിനോട് ചോദിച്ചത് എന്തിനെക്കുറിച്ച് ആയിരുന്നു?

A. സ്വർഗ്ഗരാജ്യത്തെക്കുറിച്ച്
B. ദൈവരാജ്യത്തെക്കുറിച്ച്
C. ഉപമകളെക്കുറിച്ച്
D. ഭാവിയെക്കുറിച്ച്
Show Answer
Correct Answer C. ഉപമകളെക്കുറിച്ച്
Question 11 of 20

വിലക്കാരന്റെ ഉപമയിലെ വിത്ത് സൂചിപ്പിക്കുന്നത് എന്ത്?

A. നന്മ
B. സദ്ഗുണം
C. ഫലം
D. വചനം
Show Answer
Correct Answer D. വചനം
Question 12 of 20

വചനം ശ്രവിക്കുമ്പോൾ തന്നെ വിതയ്ക്കപ്പെട്ട വചനം നീക്കം ചെയ്യുന്നത് ആരെന്നാണ് യേശു പറയുന്നത്?

A. സാത്താൻ
B. പിശാച്
C. ദുഷ്ടൻ
D. മനുഷ്യൻ
Show Answer
Correct Answer A. സാത്താൻ
Question 13 of 20

"ചിലർ വചനം കേൾക്കുമ്പോൾ സന്തോഷപൂർവ്വം അത് സ്വീകരിക്കുന്നു." ഇത് യേശു അരുളി ചെയ്ത വിതക്കാരന്റെ ഉപമയിലെ എവിടെ വിതയ്ക്കപ്പെട്ട സദൃശ്യമാണ്?

A. മണൽ പുറത്ത് വിതയ്ക്കപ്പെട്ട വിത്ത്
B. പാറപ്പുറത്ത് വിതയ്ക്കപ്പെട്ട വിത്ത്
C. നല്ല നിലത്ത് വീണ വിത്ത്
D. ഇതൊന്നുമല്ല
Show Answer
Correct Answer B. പാറപ്പുറത്ത് വിതയ്ക്കപ്പെട്ട വിത്ത്
Question 14 of 20

മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വചനമാകുന്ന വിത്തിനെ ഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നത് എന്ത്?

A. മുള്ളുകൾ
B. ലൗകികവ്യഗ്രതയും മറ്റു വസ്തുക്കൾക്ക് വേണ്ടിയുള്ള ആഗ്രഹവും
C. ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകർഷണവും മറ്റു വസ്തുക്കൾക്ക് വേണ്ടിയുള്ള ആഗ്രഹവും
D. ലൗകിക വ്യഗ്രതയും സമ്പത്തിനോടുള്ള ആകർഷണവും മറ്റു വസ്തുക്കൾക്ക് വേണ്ടിയുള്ള ആഗ്രഹവും
Show Answer
Correct Answer C. ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകർഷണവും മറ്റു വസ്തുക്കൾക്ക് വേണ്ടിയുള്ള ആഗ്രഹവും
Question 15 of 20

നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്ത് സൂചിപ്പിക്കുന്നത് ആരെ?

A. വചനം ശ്രമിക്കുന്നവരെ
B. വചനം ശ്രമിച്ചതനുസരിച്ച് ജീവിക്കുന്നവർ
C. വചനം ശ്രവിക്കുകയും പാലിക്കുകയും ചെയ്യുന്നവർ
D. വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവർ
Show Answer
Correct Answer D. വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവർ
Question 16 of 20

നല്ല മണ്ണിൽ വീണ വിത്ത് എപ്രകാരം ഫലം പുറപ്പെടുവിക്കുന്നു എന്നാണ് കർത്താവ് ചെയ്യുന്നത്?

A. 30 മേനിയും 60 മേനിയും നൂറുമേനിയും
B. 100 മേനി ഫലം പുറപ്പെടുവിക്കും
C. 60 മേനിയും 100 മേനിയും
D. ധാരാളം ഫലം
Show Answer
Correct Answer A. 30 മേനിയും 60 മേനിയും നൂറുമേനിയും
Question 17 of 20

പൂരിപ്പിക്കുക:------------------------------------- കൊണ്ടുവരുന്നത് പാറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാൻ ആണോ?

A. ധനം
B. വിളക്ക്
C. വെളിച്ചം
D. തിരി
Show Answer
Correct Answer B. വിളക്ക്
Question 18 of 20

വിളക്ക് കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിനടിയിലോ വെക്കാനല്ല.പിന്നെ എവിടെ വെക്കാൻ എന്നാണ് യേശു അരുളിചെയ്യുന്നത്?

A. മേശമേൽ
B. വരാന്തയിൽ
C. പീഠത്തിന്മേൽ
D. പ്രധാനമുറിയിൽ
Show Answer
Correct Answer C. പീഠത്തിന്മേൽ
Question 19 of 20

പൂരിപ്പിക്കുക : "വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല.വെളിച്ചത് വരാതെ ----------------------------------------------- ഒന്നുമില്ല. "

A. ഒളിച്ചിരിക്കുന്നത്
B. രഹസ്യമായിരിക്കുന്നത്
C. വെളിപ്പെടാത്തത്
D. സ്വകാര്യമായി
Show Answer
Correct Answer B. രഹസ്യമായിരിക്കുന്നത്
Question 20 of 20

നിങ്ങൾക്ക്‌ അളന്നുകിട്ടുക ഏത് അളവിൽ എന്നാണ് യേശു അരുളിചെയ്യുന്നത്?

A. പറയുടെ അളവിൽ
B. നിങ്ങൾ അളക്കുന്ന അളവിൽ കവിഞ്ഞു
C. നിങ്ങൾക്കുള്ള അളവിൽ
D. നിങ്ങൾ അളക്കുന്ന അളവിൽതന്നെ
Show Answer
Correct Answer D. നിങ്ങൾ അളക്കുന്ന അളവിൽതന്നെ
Malayalam Catholic Bible Quiz App

Practice the Full Mark Chapter 4 Quiz in the App

The website shows 20 questions. The app has all 35 — with score tracking, offline access, and daily reminders.

Download Free on Google Play